- ആദ്യം നിങ്ങള്‍ ഒരു പുസ്തകം രചിക്കേണം , ബാലരമയിലും പുബറ്റയിലും ഉള്ള അമാനുഷിക കഥാപാത്രങ്ങളുടെ കഥകള്‍ ഒക്കെ ചേര്‍ത്ത് ഒരു പുസ്തകം ഉണ്ടാക്കിയാല്‍ മതി . എനിട്ട് അതില്‍ ഇടയ്ക്കിടെ ഇതു ദൈവികം അല്ലെങ്കില്‍ ഇതുപോലെ ഒരെണ്ണം നിങ്ങളും ഉണ്ടാക്കു എന്ന് എഴുതി വയ്ക്കേണം . നിങ്ങളുടേത് പോലെ മറ്റൊരെണ്ണം ആകാന്‍ നിങ്ങള്‍ തന്നെ എഴുതിയതിന്‍റെ ഒരു കോപ്പിയ്ക്കു മാത്രമേ സാദിക്കു . അതുകൊണ്ട് തന്നെ നിങ്ങളെ തോല്‍പ്പിക്കുവാന്‍ ആര്‍ക്കും കഴിയില്ല .
- രചിക്കുന്ന പുസ്തകത്തില്‍ ഇത് ദൈവികം ആണ് എന്ന് ഇടയ്ക്കിടെ പറയേണം . അത് ഒരു തെളിവാണ് .
- രചയിതാവ് ഇത് ദൈവം തനിക്ക് പറഞ്ഞു തന്നത് ആണ് എന്ന് വിളിച്ചു പറയേണം . ഒരു ബ്ലോഗ് ഉണ്ടാക്കി അതില്‍ പറഞ്ഞാലും മതി . എന്തെങ്കിലും ചിത്രം ഗൂഗിളില്‍ നിന്നും എടുത്തിട്ട് അത് ദൈവം തനിക്ക് വേണ്ടി വരച്ചത് ആണ് എന്ന് പറയുന്നതും കൊള്ളാം
- നിങ്ങള്‍ രചിക്കുന്ന പുതകങ്ങളില്‍ തെറ്റുകള്‍ കണ്ടെത്താന്‍ വായനക്കാരോട് ആവശ്യപ്പെടാം . വെല്ലുവിളി സ്വികരിച്ചു ആരെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ മനുഷ്യനെക്കാള്‍ വലിയവന്‍ ആണ് അമാനുഷിക മനുഷ്യര്‍ എന്നും അതിനാല്‍ ഈ പറയുന്ന തെറ്റുകള്‍ ഒന്നും അവര്‍ക്ക് ഒരു തെറ്റ് അല്ല എന്നും പറയേണം .ആര്‍ക്കും അത്ര വെക്ത മല്ലാത്ത ഭാഷയില്‍ എഴുതിയാല്‍ അത്രയും നല്ലത് .
- സുപ്പര്‍ മാനെകൊണ്ട് കുറെ കാര്യങ്ങള്‍ പ്രവചനം എന്നാ രിതിയില്‍ പറയിപ്പിക്കേണം , പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം അതില്‍ വെക്തമായ കാലമോ വെക്തിയെയോ ഒന്നും എടുത്തു പറയരുത് . ഇതുമായി സാദ്രശ്യമുള്ള ഏതു സംഭവം എവിടെ കണ്ടാലും അത് എന്‍റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് പറയേണം . ഇനി അതുപോലെ ഒന്നും നടന്നില്ലെങ്കില്‍ അതൊക്കെ നടക്കാന്‍ ഇരികുന്നത്തെ ഉള്ളു എന്ന് പറയേണം . സംഭവം വളരെ സേഫ് ആണ് .
ഇത്രയൊക്കെ പറഞ്ഞാല്‍ നിങ്ങളുടെ പുസ്തകം ദൈവികമാണ് എന്ന് ആരെങ്കിലും വിസ്വസിക്കൊമോ ? ഒരു സംശയവും വേണ്ട . നിങ്ങള്‍ ഇത്രയും ഒക്കെ ചെയ്‌താല്‍ മതിയാകും ഭാക്കി അനുയായികള്‍ നോക്കിക്കോളും . മാജിക്ക് കാണിക്കുന്നവരെയും ബലാല്‍സംഗ വിരന്‍ മാരെയും വരെ ദൈവത്തിന്‍റെ പ്രതിപുരുഷന്‍മാര്‍ ആയി കാണുന്ന ആള്‍ക്കാരുടെ നാട് ആണിത് . അപ്പോപിന്നെ നിങ്ങള്‍ക്കും പ്രതിപുരുഷന്‍ ആകാന്‍ പ്രയാസം ഒന്നും ഉണ്ടാകില്ല . ഇനി നിങ്ങള്‍ എഴുതുന്നത് ഒന്നും വായിക്കുന്നില്ലെന്കില്‍ ഒന്ന് രണ്ടു നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്‌താല്‍ മതിയാകും . അതോടെ നിങ്ങള്‍ (കു)പ്രശസ്തര്‍ ആകും . അത് നിങ്ങള്‍ക്കു ശരിക്കും ഒരു അനുഗ്രഹം ആകും . അല്‍പം പണം ഒക്കെ ആയിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് എതിരായി ആര് എന്തു പറഞ്ഞാലും അവരെ അനുയായികളെ വിട്ടു തല്ലിക്കേണം . അങ്ങിനെ നിങ്ങള്ക്ക് ദൈവത്തിന്‍റെ പ്രതിപുരുഷന്‍ ആയി സുഖമായി കഴിയാം .
മതം മനുഷ്യ സൃഷ്ടി ആണെന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസി ... :) , വാക്കുകള്‍ കൊണ്ട് വാചാലന് ആകാന്‍ ആര്‍ക്കും കഴിയും . മതം അത്തരം വാചക കസര്‍ത്ത് ആണ് . ആ വാചക കസര്‍ത്ത് തട്ടി തെറിപിച്ചു മനസിനെ സ്വതന്ദ്രം ആക്കിയാല്‍ പരമമായ സത്യം മനസിലാകും .
Tuesday, February 1, 2011
ദൈവികമാണെന്നു തെളിയിക്കുന്നതിന് അഞ്ചു പൊടികൈകള്‍ ...........
Subscribe to:
Post Comments (Atom)
3 comments:
Well Said Manu.
I really appreciate your effort to expose the foolishness in such silly claims by these filthy perpetrators.
I always surprised to see such a challenge in a popular religious book about producing such a book. But in reality even the books of any average writers in our regional language has a better quality than that book.
ശെരിക്കും സത്യം തന്നെ ..അപ്പോള്‍ സത്യം പറയുന്ന നല്ല മനുഷ്യരും ബൂലോകത് ഉണ്ടല്ലേ ..... സന്തോഷമായി ഗോപിയേട്ട ................
Post a Comment