Wednesday, February 9, 2011

യുക്തിവാദതിന്നു അടിത്തറ ഇല്ല ?

A) വിശ്വാസിയുടെ വിശ്വാസ പ്രകാരം മനുഷ്യന്‍ ദൈവത്തിന്‍റെ സവിശേഷ സൃഷ്ടിയാണ്. മനുഷ്യന്‍റെ തലച്ചോര്‍ എന്ന അത്ഭുതം ദൈവം സൃഷിടിച്ചതാണ്. അതുകൊണ്ട് ഈ പ്രപഞ്ചത്തെ ക്കുറിച്ച് ആ തലച്ചോര്‍ തരുന്ന വിവരങ്ങള്‍ വിശ്വസനീയമാണ് .

B) യുക്തിവാദികളുടെ വിശ്വാസം അനുസരിച്ച് മനുഷ്യനടക്കം ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരിണാമത്തിലൂടെ ഉണ്ടായിട്ടുള്ളതാണ്. തലച്ചോറിന്റെ പരിണാമത്തില്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കുക എന്നത് ഒരു ഘടകം ആയിരുന്നിട്ടെയില്ല. അതുകൊണ്ട് തെന്നെ യുക്തിവാദം ശരിയാണെങ്കില്‍ യുക്തിവാദികളുടെ ചിന്തകളും വിശ്വാസങ്ങളും ശരിയാണ് എന്ന് പറയാന്‍ പറ്റില്ല എന്ന് വരും. അവരുടെ വിശ്വാസങ്ങള്‍ ശരിയല്ല എങ്കില്‍ യുക്തിവാദം ശരിയല്ല എന്ന് വരും.


ഇതിലെ ആശയം ' B ' യെ ഓര്‍മിപ്പിക്കുന്ന പല കഥകളും മുന്‍പും കേട്ടിട്ടുണ്ട് . അതില്‍ ചിലത് ഇങ്ങനെ ആണ് ,
മരിച്ചു കഴിഞ്ഞു സ്വര്‍ഗത്തില്‍ എത്തുന്ന രാജകുമാരി ഭുമിയിലേക്ക് നോക്കുമ്പോള്‍ താന്‍ അവിടെ ജീവിക്കുന്നതായി കാണുന്നു . അതിനെ പറ്റി ചോദിച്ചപ്പോള്‍ ദൈവം പറയുന്നത് ഇങ്ങനെ ആണ് 'ഭുമിയില്‍ നീ കണ്ടതും കേട്ടതും ഒക്കെ വെറും മിഥ്യ മാത്രം ആണ് .അതില്‍ ഒന്നും യാഥാര്‍ഥ്യം ഇല്ല .'
മറ്റൊന്ന് ഇങ്ങനെ
നമ്മള്‍ ഇന്ന് നേരില്‍ അനുഭവിക്കുന്ന ഈ ജന്‍മം യടാര്‍ത്ഥത്തില്‍ വെറും സ്വപ്നം മാത്രം ആണ് . ഇത് ഒന്നും സത്യം അല്ല . നമ്മള്‍ ഉറങ്ങുമ്പോള്‍ സ്വപ്നം കാണുന്ന പല കാര്യങ്ങളും സ്വപനാവസ്ഥയില്‍ സത്യം ആയി നമുന്നു തോനുന്നു . ഉണരുമ്പോള്‍ മാത്രം ആണ് അത് വെറും സ്വപ്നം മാത്രം ആണ് എന്ന് നമുക്ക് മനസിലാകുന്നത് . അതുപോലെ ഇന്നി കാണുന്ന ജന്‍മം ഒരു സ്വപ്നം ആണ് . യദാര്‍ത്ഥ ഞാന്‍ ഉറക്കം ഉണരുമ്പോള്‍ മാത്രമേ ഇതൊക്കെ സ്വപനം ആയിരുന്നു എന്ന് മനസിലാക്കാന്‍ കഴിയു . ഈ കഥയിലെ വിവരണങ്ങള്‍ ഇനിയും കുറെ ഉണ്ട് . ഞാനും നിയും , നിന്‍റെ ജനനവും ഭുമിയും ആകാശവും , നിന്‍റെയും എന്‍റെയും മരണവും എല്ലാം സ്വപ്നത്തിലെ വെറും കഥാപാത്രങ്ങള്‍ മാത്രം ആണ് .

ഇങ്ങനെ കഥകള്‍ പലതും ഉണ്ട് . ഒന്ന് ആലോചിച്ചു നോക്കിയാല്‍ ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് ഇവ ഒക്കെ .നിഷേക്കാന്‍ പറ്റില്ല അതുപോലെ വിസ്വസിക്കാനും പറ്റില്ല കാരണം ഇതൊന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത് അല്ല എല്ലാം സാഗല്‍പ്പികം മാത്രം . ന്ദൈവത്തിന്‍റെ കാര്യവും ഇത് പോലെ തന്നെ ആണ് .  സാഗല്‍പ്പത്തില്‍ നിന്നും വിട്ടുമാറി ഇതാണ് ദൈവം എന്ന് ആരെങ്കിലും പറഞ്ഞാലേ അതില്‍ എത്ര മാത്രം യുക്തി ഉണ്ട് എന്ന് ആലോചിക്കാന്‍ കഴിയു .

എനാല്‍ ഇതില്‍ നിന്നും അല്‍പം വെത്യസ്ഥം ആണ് ബ്ലോഗര്‍ ഇവിടെ പറയുന്ന കാര്യം . മനുഷ്യന്‍ ശാസ്ത്രിയം എന്ന് പറയുന്ന കാര്യത്തില്‍ എത്ര മാത്രം ശാസ്തിയത ഉണ്ടാകും എന്നാണു ചോദ്യം . സാമാന്യ ഭുദ്ധിക്ക് തെറ്റു പറ്റാം എന്ന് നമുക്ക് അറിയാം . എന്നാല്‍ ശാസ്ത്രിയതയ്ക്കു തെറ്റു പറ്റാമോ ? തെറ്റു പറ്റും എന്നതിന് ഒരു ഉദാഹരണം തന്നിരുനെങ്കില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ എളുപ്പം ആയിരുന്നു.  ഇനി ആദവാ ശാസ്ത്രത്തിനു തെറ്റു പറ്റിയാലും ഇല്ലെങ്കിലം ഈ ഉള്ള കാര്യങ്ങളെ ഉപയോഗിച്ച് കാര്യങ്ങളെ വിശകലം ചെയ്യാനേ നമുക്കു കഴിയു . അല്ലാതെ ഇല്ലാത്ത ഒന്നിനെ മനസ്സില്‍ കണ്ടു , അല്ലെങ്കില്‍ ഉണ്ട് എന്ന് കരുതുന്ന കാര്യം ഇല്ലാത്തതാണോ എന്ന് കരുതി ഉള്ളത് വച്ച് കാര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കാതിരിക്കുന്നതു മണ്ടത്തരം ആകും . മിഥ്യ ആണോ അല്ലയോ എന്ന് മനസിലാക്കാന്‍ ഒരു വഴിയും ഇല്ല . അതായത് ഇപ്പോള്‍ ഉള്ള തലച്ചോറിനെ കാലിബറേറ്റ് ചെയ്യാന്‍ ഒരു വഴിയും ഇല്ല അപ്പോള്‍ പിന്നെ അതിനു ശ്രമിക്കുന്നത് മണ്ടത്തരം ആണ് . അതു യുക്തി വാദി ആയാലും ശരി വിശ്വാസി ആയാലും ശരി .

അപ്പോള്‍ ചിലപ്പോള്‍ പരിണാമവും മറ്റു യുക്തി കാര്യങ്ങളും തെറ്റാണ് എന്ന് സമ്മതിക്കേണ്ടി വരില്ലേ ? ഇല്ല കാരണം ഇന്ന് ശരി ആണ് എന്ന് തലച്ചോര്‍ വിശ്വസിക്കുന്ന കാര്യം തെറ്റു ആകേണം എങ്കില്‍ ഭാവനയില്‍ കണ്ട ആ ഇല്ലാത്ത തലച്ചോറിന്‍റെ കഴിവ് മനുഷ്യനു കൈവരേണം . അതു ഇല്ലാത്ത കാലത്തോളം ഉള്ളതിനു മനസിലാക്കാന്‍ കഴിയുന്ന കാര്യത്തെ മനസിലാക്കാം .

ഈ ഒരു സാഗല്‍പിക ലോകം വിശ്വാസികള്‍ കേട്ടിപടുക്കുന്നത്  A എന്ന ആശയത്തെ ശരി ആണ് എന്ന് തെളിയിക്കാന്‍ വേണ്ടി ആണ് . B യുടെ സൈഡില്‍ നിന്നും നോക്കി പറഞ്ഞാല്‍  B പ്രകാരം , ശാസ്ത്രം തെറ്റാണ് എന്ന് പറയുന്നത് പോലെ തന്നെ A പറയുന്ന ദൈവവും തെറ്റാണ് എന്ന് എളുപ്പത്തില്‍ പറയാം , എന്നാല്‍   ഇല്ലാത്ത ഒരു കാര്യത്തെ ഉണ്ടെന്നു കല്‍പിച്ചു ഉള്ളതിനെ കൂടെ ഇല്ല എന്ന് പറയുന്നത് ശരി അല്ല എന്ന് ഞാന്‍ മുന്നേ പറഞ്ഞ സ്ഥിതിയ്ക്ക് , അതും B എന്ന ആശയം പുര്‍ണമായും അങ്ങികരിച്ചു കൊണ്ട് പറഞ്ഞ സതിതിയ്ക്ക് ,  ഞാന്‍ അതിനു മുതിരുനില്ല . പകരം A എന്ന ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം തന്ന തലച്ചോറ് കോടന് യുക്തി വാദികള്‍ കേട്ടിപടുത്ത പരിണാമ സിദ്ധാന്തം പുര്‍ണമായും വിശ്വസിക്കാം എന്ന ഉറപ്പ് മാത്രം തരുന്നു . കാരണം ദൈവം തന്ന തലച്ചോര്‍ കൊണ്ട് മനസിലാക്കുന്ന കാര്യങ്ങള്‍ തെറ്റാകാല്‍ വഴിയില്ല .

Tuesday, February 8, 2011

എന്താണ് സൃഷ്ടിയില്‍ ദൈവം നടത്തിയ ആസൂത്രണം

ആസൂത്രണം , എന്നുപറഞ്ഞാല്‍ മഹാആസുത്രണം , എവിടെ ആണ് ആസൂത്രണം ? എല്ലായിടത്തും മനുഷ്യനിലും ,മൃഗങ്ങളിലും , ഭുമിയിലും , ചന്ദ്രനിലും സുര്യനിലും അങ്ങിനെ എല്ലായിടത്തും ആസൂത്രണം ഉണ്ട് എന്നാണു വിശ്വാസികള്‍ പറയുന്നത് . ദൈവത്തിന്‍റെ സാനിദ്യം അല്ലെങ്കില്‍ അനിവാര്യം തെളിയിക്കാന്‍ വിശ്വാസികള്‍ മിക്കവാറും എടുത്തു പറയുന്ന ഒരു കാര്യം ആണ് പ്രകൃതിയിലെ ആസൂത്രണം , അല്ലെങ്കില്‍ സൃഷ്ടിയിലെ ആസൂത്രണം . ഇനിയും മനസിലായില്ലെങ്കില്‍ ഞാന്‍ ഒരു ഉദാഹരണം പറയാം .

" സൌരയൂഥത്തിലെ എല്ലാ ഗോളങ്ങളും അതിനെ വലയം ചെയ്യുന്നു. അവ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്നു. സഞ്ചാര പഥം അര്‍ദ്ധ വ്‌റ്ത്തത്തിലാക്കി. എന്തിനു വേണ്ടിയായിരുന്നു ? താപം നിയന്ത്രിക്കാനും കാലാവസ്ഥ മാറി വരാനും. എനി ഭൂമിയിലേക്കു വരാം. അതിനെ അതിന്റെ അച്ചുതണ്ടില്‍ നേരിയ ചെരിവു വരുത്തി. അതിന്റെ സ്വയം കറക്കവും സഞ്ചാരവും നിശ്ചിത വേഗത്തിലാക്കി. അതിനൊരു ഉപഗ്രഹവും ഉണ്ടാക്കി കൊടുത്തു. ദിവസങ്ങള്‍ കണക്കാക്കാന്‍ "

ഇത് ഒരു വിശ്വാസി പറഞ്ഞത് ആണ് . ഇനി ആസുത്രണത്തെ കുറിച്ച് എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ പറയാം . ആസൂത്രണം എന്നത് മനുഷ്യന്‍റെ തോനാല്‍ മാത്രം ആണ് . മനുഷ്യന്‍റെ തലയും കയ്യും അത് ഉപയോഗിക്കാന്‍ ഉള്ള കഴിവും ഒക്കെയും കൂടി എത്ര വൈവിദ്യതോടെ ആണ് ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത്, മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വേണ്ട എല്ലാ കഴിവുകളും നല്‍കി എന്നത് തന്നെ ആസുത്രണത്തിന്‍റെയും അതിലൂടെ ദൈവത്തിന്‍റെയും തെളിവുകള്‍ അല്ലെ എന്ന് തോനിയെക്കാം . എന്നാല്‍ മനുഷ്യന് പശുവിന്‍റെ രൂപവും മനുഷ്യന്‍റെ തലച്ചോറും ആയിരുന്നു എങ്കിലും ഇതേ പൂര്‍ണത മനുഷ്യന് തോന്നും എന്നതാണ് സത്യം . എന്ന് വച്ചാല്‍ മനുഷ്യന് ഇല്ലാത്ത ഒരു കാര്യം മനുഷ്യന് ആവശ്യം ഉള്ളതായി തോനില്ല . അല്ലെങ്കില്‍ അത് ഇല്ലാതെയും ജീവിക്കാന്‍ കഴിയും . ചുരുക്കി പറഞ്ഞാല്‍ മനുഷ്യന്‍ ഏതു രൂപത്തില്‍ ആയിരുന്നാലും അതില്‍ മനുഷ്യന് പുര്‍ണത തോന്നും . വെറും തോനാല്‍ മാത്രം .ഗുരു എന്നാ സിനിമയില്‍ ഇക്കാര്യം വെക്തമായി കാണിക്കുന്നുണ്ട് . അതില്‍ കണ്ണില്ലാത്ത ഒരു ലോകത്ത് കണ്ണുള്ള ഒരു വെക്തി എത്തിച്ചേരുന്നു . എന്നാല്‍ കണ്ണ് ഇല്ലാത്ത ജനങ്ങള്‍ കണ്ണ് ഇല്ലാതെയും മനുഷ്യന്‍ പുര്‍ണന്‍ ആണ് എന്ന് വാദിക്കുന്നു .      

ജിവികള്‍ക്ക് ശ്വസിക്കാന്‍ വേണ്ടി ഓക്സിജന്‍ ഉണ്ടാക്കി എന്നതാണോ അല്ലെങ്കില്‍ ഓക്സിജന്‍ ഉള്ളത് കൊണ്ട്  ജീവികള്‍ ഉണ്ടായി എന്നതാണോ സത്യം ? മറ്റു ഗ്രഹങ്ങളില്‍ ഒന്നും ഓക്സിജന്‍ ഇല്ലാത്തത് കൊണ്ട് അവിടെ ഒന്നും ജീവന്‍ ഇല്ല . ജീവികള്‍ക്ക് ശ്വസിക്കാന്‍ ആണ് ഓക്സിജന്‍ ഉണ്ടാക്കിയത് എങ്കില്‍ ഇവിടെ ഉണ്ടാക്കിയത് പോലെ അവിടെയും ഉണ്ടാക്കി ജീവികളെ അവിടെയും ഉണ്ടാക്കാമായിരുന്നു . എന്നാല്‍ അതൊന്നും ഉണ്ടായില്ല . ഇതില്‍നിന്നും ജീവികള്‍ക്ക് വേണ്ടി ഓക്സിജന്‍ ഉണ്ടാക്കി എന്നതിലും കൂടുതല്‍ ഓക്സിജന്‍ ഉണ്ടായത് കൊണ്ട് ജീവികള്‍ ഉണ്ടായി എന്ന് പറയാന്‍ ആകും എളുപ്പം . അത് പോലെ തന്നെ ആണ് മറ്റു ആസുത്രനങ്ങളുടെയും കാര്യം .

ആസുത്രനതിനു പകരം യാദര്‍ശികത ആണ് നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വാക്ക് . അനേക കോടി നക്ഷത്രങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഒക്കെയുള്ള പ്രകൃതിയില്‍ സുര്യനും ഭുമിയും തമ്മില്‍ ഒരു അകലം പാലിച്ചു ആ അകലം ഭുമിയില്‍ ജീവന്‍ ഉണ്ടാകാന്‍ കാരണം ആയി . ഇതേ അകലം പാലിക്കുന്ന മറ്റൊരു സുര്യനും ഭുമിയും ഉണ്ടെങ്കില്‍ അവിടെയും ജീവന്‍ ഉണ്ടാകാം . സുര്യനും ഭുമിയും തമ്മില്‍ ഉള്ള അകലം ജീവന്‍ ഉണ്ടാകാന്‍ കാരണം ആയതു പോലെ , മറ്റു ഗ്രഹങ്ങളില്‍ ആ ഗ്രഹവും സുര്യനും തമ്മിലുള്ള അകലവും മറ്റു കാരണങ്ങള്‍ കൊണ്ടും അവിടെയും പലതും ഉണ്ടായി എന്നിരിക്കാം . എന്നാല്‍ അത് ജിവന്‍ ആകേണം എന്നില്ല . ശനിയില്‍ അത്  വലയം ആണ് . അങ്ങിനെ പലതിലും പലതും .

ഇത്തരം കാര്യങ്ങള്‍ ഒക്കെ ഗ്രഹത്തെ ഒക്കെ ഉദാഹരിച്ചു പറഞ്ഞാല്‍ മനസിലാക്കാന്‍ വളരെ വിഷമം ആണ്. അതുകൊണ്ട്  ഒരു മരത്തില്‍ നിന്നും ഒരു ഇല നിലത്തു വിഴുന്നത്  നോക്കാം . ഇല നിലത്തു വിഴുന്ന സ്ഥലം നോക്കി  , ഇല വിഴുന്ന സമയത്തു കാറ്റ് , മരം നില്‍ക്കുന്ന സ്ഥലം , അതിന്‍റെ ചില്ലയുടെ വലിപ്പം എന്നി കാര്യങ്ങള്‍ ഇല അവിടെ തന്നെ വിഴാന്‍ വേണ്ടി സംവിടാനിച്ചു എന്ന് പറഞ്ഞാല്‍ എങ്ങിനെ ഉണ്ടാകും . അത് തന്നെ ആണ് വിശ്വാസികള്‍ പറയുന്നത് . ഏ വിശ്വാസി ഇല എവിടെ വിഴേണം എന്നതിന് കോടികണക്കിന് പോസിബിലിറ്റി ഉണ്ടായിരുന്നു . അതില്‍ ഒരു പോസിബിലിറ്റി സാധ്യം ആയി . അതുകൊണ്ട് ഇല അവിടെ വിണു . എന്നുവച്ചാല്‍ കാറ്റ് വിശിയത് കൊണ്ടാണ് ഇല അവിടെ വിണത് അല്ലാതെ ഇല അവിടെ വിഴാന്‍ വേണ്ടി കാറ്റ് അടിച്ചത് അല്ല . ഇത് പറഞ്ഞപ്പോള്‍ ഒരു വിശ്വാസി ചോദിച്ചത് ഇങ്ങനെ ആണ് . ' അപ്പോള്‍ എന്ത് കൊണ്ട് മറ്റു ഗ്രഹങ്ങളില്‍ അവിടെ ഉള്ള സാഹചര്യം അനുസരിച്ച് ജീവന്‍ ഉണ്ടായില്ല ' എല്ലാ സാഹചര്യങ്ങളുടെയും അവസാനം ജീവന്‍ ആകേണം എന്ന് എന്തിനാ വാശി പിടിക്കുന്നത്‌ ? കാറ്റ് എവിടെ അടിച്ചാലും ഇല വിഴുമോ ? അതിനു വിഴാന്‍ തയ്യാറായി നില്‍കുന്ന ഇലയും മറ്റു സാഹചര്യങ്ങളും വേണ്ടേ ?
 
ദൈവത്തിന്‍റെ കഴിവ് എത്രമാത്രം ?
 
ആസൂത്രണം എന്നത് മനുഷ്യന് ഉണ്ടാകുന്ന ഒരു തോനാല്‍ മാത്രം ആണ് എന്ന് ഞാന്‍ ആദ്യം പറഞ്ഞു . ഭുമിയില്‍ മുഴുവന്‍ വെള്ളവും മനുഷ്യന്‍ വെള്ളത്തില്‍ ജീവിക്കുന്ന ഒരു ജിവിയും  ആയിരുന്നെങ്കിലും ആസൂത്രണം മനുഷ്യന് തോനാം . എന്നാല്‍ ഒരു വിശ്വാസിക്ക് എങ്ങനെ തോനുന്നു എങ്കില്‍ അത് ദൈവത്തോടുള്ള ഒരു വെല്ലുവിളി കൂടെ ആണ് .  വിശ്വാസി പറയുന്ന ഒരു കാര്യം ഇങ്ങനെ ആണ് ,' ഭുമിയില്‍ ജിവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവം ഭുമിയ്ക്ക് ചരിവ് വരുത്തി ' സത്യത്തില്‍ അതിന്‍റെ ആവശ്യം ഉണ്ടോ ? ( നമ്മള്‍ക്ക് ഉണ്ടാവാം ദൈവത്തിനു ഉണ്ടോ ?) ചരിവില്ലാത്ത ഒരു ഭുമിയില്‍ ജീവിക്കാന്‍ കഴിവുള്ള മനുഷ്യന്‍ ഉണ്ടാവട്ടെ എന്ന് പറയുകയേ വേണ്ടു . അത് ഉണ്ടാവും . ഇനി ഭുമിയും സുര്യനും തമ്മില്‍ ഉള്ള അകലം . അത് എത്ര തന്നെ ആയാലും ആ അകലത്തില്‍ ഉള്ള ഗ്രഹത്തില്‍ ജീവിക്കാന്‍ കഴിയുന്ന ജീവികള്‍ ഉണ്ടാകട്ടെ എന്ന് പറഞ്ഞാല്‍ പോരെ ? അത് ഉണ്ടാകില്ല ! അഥവാ ശനിയില്‍ ജീവന്‍ ഉണ്ടാവട്ടെ എന്ന് ദൈവം പറഞ്ഞാല്‍ അവിടെ ജീവന്‍ ഉണ്ടാകില്ലേ ? ഇനി ഭുമിയും സുര്യനും തമ്മില്‍ അകലം ഒന്നും ഇല്ലെങ്കിലും , അല്ലെങ്കില്‍ ഭുമി തമ്മെ ഇല്ലയിരുന്നുവെങ്കിലും സുര്യനില്‍ ജീവന്‍ ഉണ്ടാകട്ടെ എന്ന് പറഞ്ഞാല്‍ ജീവന്‍ ഉണ്ടാകേണ്ടത് അല്ലെ ? അങ്ങിനെ  ആയിരിക്കെ ആസൂത്രണം ആസൂത്രണം എന്ന് വിശ്വാസികള്‍ പറയുന്നതിന്‍റെ അര്‍ഥം എന്താണ് ?









സ്വന്തം പിതൃത്വം അറിയാത്തത് ആര്‍ക്കു ?

 ഒരു ബ്ലോഗര്‍ ബ്ലോഗില്‍ ഇങ്ങനെ പറഞ്ഞു ,   "നിന്‍റെ അപ്പന്‍ സദാശിവന്‍ ആണെന്ന് ആമ്മ പറഞ്ഞ കേട്ടറിവല്ലേ ഉള്ളൂ, എന്നിട്ടും നീ അതു വിശ്വസിച്ചില്ലേ" " എല്ലാ കാര്യവും ശാസ്ത്രീയമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ 'വിശ്വസിക്കാന്‍'സാധിക്കൂ എന്നു വാദിക്കുന്ന യുക്തിവാദികള്‍ അവരവരുടെ അച്ഛന്മാരെ സംശയ ദൃഷ്ടിയോടെയാണൊ നോക്കുന്നത്? "

സ്വയം ഒരു യുക്തി വാദി എന്ന് വിശേഷിപ്പിക്കുന്നത് കൊണ്ട് ഇതിനു മറുപടി പറയേണം എന്ന് കരുതുന്നു . ഒരു യുക്തിവാദി എല്ലാകാര്യങ്ങളും ശാസ്ത്രിയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കു എന്ന് ബ്ലോഗര്‍ ആദ്യമേ പറഞ്ഞു . ഈ പ്രസ്താവനയില്‍ ഊനി ആണ് പിതൃത്വത്തിന്റെ ശാസ്ത്രിയ തെളിവുകള്‍ അന്ശേഷിക്കുന്ന യുക്തി വാദിയെ ബ്ലോഗര്‍ വരച്ചു കാട്ടുന്നത് . എന്നാല്‍ പ്രിയ ബ്ലോഗര്‍ എല്ലാ കാര്യങ്ങളെയും  ശാസ്ത്രിയ അടിസ്ഥാനത്തില്‍ നോക്കി കാണുന്നവരെ അല്ല യുക്തി വാദികള്‍ എന്ന് പറയുന്നത് . യുക്തിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നവരെ ആണ് . അതിനാല്‍ തന്നെ നിങ്ങളുടെ ആരോപണം നിലനില്‍ക്കുന്നത് അല്ല എന്ന് മനസിലാക്കുക .

യുക്തിയ്ക്ക് ബോദ്യം വരേണം എങ്കില്‍ അതിനു പല തെളിവുകളും വേണം . അതില്‍ ഒന്നുമാത്രം ആണ് ശാസ്ത്രിയത . അനുഭവം അതിനു ഒരു തെളിവ് ആകാം . ഞാന്‍ ഉയരത്തില്‍ നിന്നും താഴെ വിണാല്‍ വേദനിക്കും എന്ന് മനസിലാക്കാന്‍ ശാസ്ത്രിയ പരിജ്ഞാനം ഒന്നും വേണ്ട . ഒന്നോ രണ്ടോ അനുഭവം മതി . അല്ലെങ്കില്‍ മറ്റൊരാളുടെ അനുഭവം കണ്ടാലും മതി . ഇനി ചില കാര്യങ്ങള്‍ യുക്തിക്ക് ബോദ്യം വരുന്നത് വിശ്വാസം കൊണ്ട് ആകാം . ഞാന്‍ ഒരു കൂട്ടുകാരനെ വരും എന്ന പ്രതിക്ഷയോടെ  കാത്തു നില്‍ക്കുമ്പോള്‍ , അവന്‍ അവിടെ വരാന്‍ ഉള്ള സാധ്യതകളെ പറ്റി ഉള്ള ശാസ്ത്രിയ വിശകലനം ഒന്നും നടത്താറില്ല . ഞാന്‍ മാത്രം അല്ല ഒരു യുക്തിവാദിയും അങ്ങിനെ ചെയ്യാറില്ല . ആ വെക്തിയില്‍ എനിക്ക് ഉണ്ടായ വിശ്വാസം ആകാം അതിനു കാരണം . ആ വിസ്വസത്തിനു പിറകില്‍ പല കാരണങ്ങള്‍ കാണാം .

ചുരുക്കി പറഞ്ഞാല്‍ ഗ്ലാസിലെ വെള്ളത്തില്‍  പാലും , പഞ്ചസാരയും , ചായ പൊടിയും ഇട്ടു കലക്കിയാല്‍ സാക്ഷാല്‍ ചായ ഉണ്ടാവും എന്ന് യുക്തി വാദി വിശ്വസിക്കുന്നത് ശാസ്ത്രിയമായ തെളിവുകള്‍ പഠിച്ച ശേഷം അല്ല . അപ്പോള്‍ പിന്നെ സ്വന്തം പിതൃത്വം ബോദ്യം വരാനും യുക്തി വാദിയ്ക്ക് DNA ടെസ്റ്റ്‌ ഒന്നും നടത്തേണ്ട . ഇനി യാതൊരു വിദതിലും അത് ബോദ്യപ്പെടാതവര്‍ക്ക് ടെസ്റ്റ്‌ തന്നെ ശരണം . അത് യുക്തിവാദിയ്ക്ക് ആയാലും വിശ്വസിക്കു ആയാലും ഒക്കെ കണക്കാ . വേണമെങ്കില്‍ ബ്ലോഗര്‍ക്കും ആകാം , അത് യുക്തി വാദികള്‍ക്ക് മാത്രം ആണ് എന്ന് കരുതി ആരും മാറി നില്‍ക്കേണ്ട .    

ഇനി ഒരു യുക്തി വാദി ദൈവം എന്ന് പറയുമ്പോള്‍ മാത്രം ശാസ്ത്രിയത ആവശ്യ പെടുന്നതിനെ പറ്റി പറയാം . സ്വന്തം പിതൃത്വം പോലെ അല്ല ദൈവം . നിങ്ങളുടെ അനുഭവം കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ നിങ്ങള്ക്ക് അത് ബോദ്യപ്പെട്ടിട്ടുണ്ടാവും . ആ ബോദ്യവുമായി അങ്ങിനെ ഇരിക്കുകയാണെങ്കില്‍ പ്രശ്നം ഇല്ല . പക്ഷെ അങ്ങിനെ ഇരിക്കുകയല്ല ചെയ്യുന്നത് അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നിങ്ങള്‍ ശ്രമിക്കുന്നു . അപ്പോള്‍ മറ്റുള്ളവരിലും ദൈവം ഉണ്ട് എന്ന് നിങ്ങള്ക്ക് ബോദ്യപ്പെടുതാന്‍ ഉള്ള  ബാദ്യത ഉണ്ട് . അനേകരെ ഒരുമിച്ചു ബോദ്യപ്പെടുതാന്‍ ശാസ്ത്രിയ വിശദികരണം ആണ് നല്ലത് . ഇനി അനുഭവം കൊണ്ടോ കാഴ്ച കൊണ്ടോ മനസിലാക്കുന്ന കാര്യങ്ങളില്‍ തെറ്റ് സംഭവിക്കാം എന്നതിനാല്‍ ശാസ്ത്രിയ വിശകലനം മാത്രമേ പറ്റു . എന്നാലും ഞാന്‍ വാശി പിടിക്കുനില്ല മറ്റേതെങ്കിലും വഴിയിലൂടെ ആയാലും മതി . അതിനു വേണ്ടി നിങ്ങള്‍ ദൈവത്തോട് പറയുക .
  
ഇനി മറ്റൊരു കാര്യം കൂടെ പറയട്ടെ . ആരെയെങ്കിലും ചുണ്ടി കാട്ടി ഇതാണ് നിന്‍റെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ , അതും സ്വന്തം അമ്മ പോലെ അല്ലാത്ത ഒരു വെക്തി പറഞ്ഞാല്‍ ചാടിക്കേറി   അയാളെ അച്ഛാ എന്നും വിളിക്കുന്നതിലും നല്ലത് അല്ല തെളിവ് ചോദിക്കുന്നത് . തെളിവ് ചോദിച്ചാല്‍ ചുണ്ടി കാണിക്ക പെട്ട അച്ഛന്‍ തല്ലും എന്ന് കരുതി ചോദിക്കാതിരിക്കുന്നത്  അതിലും കഷ്ടം അല്ലെ .














Tuesday, February 1, 2011

ദൈവികമാണെന്നു തെളിയിക്കുന്നതിന് അഞ്ചു പൊടികൈകള്‍‍ ...........

  1. ആദ്യം നിങ്ങള്‍ ഒരു പുസ്തകം രചിക്കേണം , ബാലരമയിലും പുബറ്റയിലും ഉള്ള അമാനുഷിക കഥാപാത്രങ്ങളുടെ കഥകള്‍ ഒക്കെ ചേര്‍ത്ത് ഒരു പുസ്തകം ഉണ്ടാക്കിയാല്‍ മതി . എനിട്ട്‌ അതില്‍ ഇടയ്ക്കിടെ ഇതു ദൈവികം അല്ലെങ്കില്‍ ഇതുപോലെ ഒരെണ്ണം നിങ്ങളും ഉണ്ടാക്കു എന്ന് എഴുതി വയ്ക്കേണം .  നിങ്ങളുടേത് പോലെ മറ്റൊരെണ്ണം ആകാന്‍  നിങ്ങള്‍ തന്നെ എഴുതിയതിന്‍റെ ഒരു കോപ്പിയ്ക്കു മാത്രമേ സാദിക്കു . അതുകൊണ്ട് തന്നെ നിങ്ങളെ തോല്‍പ്പിക്കുവാന്‍ ആര്‍ക്കും കഴിയില്ല .
  2. രചിക്കുന്ന പുസ്തകത്തില്‍ ഇത് ദൈവികം ആണ് എന്ന് ഇടയ്ക്കിടെ പറയേണം . അത് ഒരു തെളിവാണ് .
  3. രചയിതാവ് ഇത് ദൈവം തനിക്ക് പറഞ്ഞു തന്നത് ആണ് എന്ന് വിളിച്ചു പറയേണം . ഒരു ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ പറഞ്ഞാലും മതി . എന്തെങ്കിലും ചിത്രം ഗൂഗിളില്‍ നിന്നും എടുത്തിട്ട് അത് ദൈവം തനിക്ക് വേണ്ടി വരച്ചത് ആണ് എന്ന് പറയുന്നതും കൊള്ളാം
  4. നിങ്ങള്‍ രചിക്കുന്ന പുതകങ്ങളില്‍ തെറ്റുകള്‍ കണ്ടെത്താന്‍ വായനക്കാരോട് ആവശ്യപ്പെടാം . വെല്ലുവിളി സ്വികരിച്ചു ആരെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ മനുഷ്യനെക്കാള്‍ വലിയവന്‍ ആണ് അമാനുഷിക മനുഷ്യര്‍ എന്നും അതിനാല്‍ ഈ പറയുന്ന തെറ്റുകള്‍ ഒന്നും അവര്‍ക്ക് ഒരു തെറ്റ് അല്ല എന്നും പറയേണം .ആര്‍ക്കും അത്ര വെക്ത മല്ലാത്ത ഭാഷയില്‍ എഴുതിയാല്‍ അത്രയും നല്ലത് .
  5. സുപ്പര്‍ മാനെകൊണ്ട് കുറെ കാര്യങ്ങള്‍ പ്രവചനം എന്നാ രിതിയില്‍ പറയിപ്പിക്കേണം , പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം അതില്‍ വെക്തമായ കാലമോ വെക്തിയെയോ ഒന്നും എടുത്തു പറയരുത് . ഇതുമായി സാദ്രശ്യമുള്ള ഏതു സംഭവം എവിടെ കണ്ടാലും അത് എന്‍റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് പറയേണം . ഇനി അതുപോലെ ഒന്നും നടന്നില്ലെങ്കില്‍ അതൊക്കെ നടക്കാന്‍ ഇരികുന്നത്തെ ഉള്ളു എന്ന് പറയേണം . സംഭവം വളരെ സേഫ് ആണ് .

    ഇത്രയൊക്കെ പറഞ്ഞാല്‍ നിങ്ങളുടെ പുസ്തകം ദൈവികമാണ് എന്ന് ആരെങ്കിലും വിസ്വസിക്കൊമോ ? ഒരു സംശയവും വേണ്ട . നിങ്ങള്‍ ഇത്രയും ഒക്കെ ചെയ്‌താല്‍ മതിയാകും ഭാക്കി അനുയായികള്‍ നോക്കിക്കോളും . മാജിക്ക് കാണിക്കുന്നവരെയും ബലാല്‍സംഗ വിരന്‍ മാരെയും വരെ ദൈവത്തിന്‍റെ പ്രതിപുരുഷന്‍മാര്‍ ആയി കാണുന്ന ആള്‍ക്കാരുടെ നാട് ആണിത് . അപ്പോപിന്നെ നിങ്ങള്‍ക്കും പ്രതിപുരുഷന്‍ ആകാന്‍ പ്രയാസം ഒന്നും ഉണ്ടാകില്ല . ഇനി നിങ്ങള്‍ എഴുതുന്നത്‌ ഒന്നും വായിക്കുന്നില്ലെന്കില്‍ ഒന്ന് രണ്ടു നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്‌താല്‍ മതിയാകും . അതോടെ നിങ്ങള്‍ (കു)പ്രശസ്തര്‍ ആകും . അത് നിങ്ങള്‍ക്കു ശരിക്കും ഒരു അനുഗ്രഹം ആകും . അല്‍പം പണം ഒക്കെ ആയിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് എതിരായി ആര് എന്തു പറഞ്ഞാലും അവരെ അനുയായികളെ വിട്ടു തല്ലിക്കേണം . അങ്ങിനെ നിങ്ങള്ക്ക് ദൈവത്തിന്‍റെ പ്രതിപുരുഷന്‍ ആയി സുഖമായി കഴിയാം .