Sunday, January 23, 2011

പരലോകത്തെ വിചാരണ സാദ്യമോ ?


മരണ ശേഷം ദൈവം നമ്മളെ പരലോകത്ത് ഭുമിയിലെ ചെയ്തികള്‍ക്ക് കണകാക്കി  സിക്ഷിക്കും എന്നത് ആണ് മത വിശ്വാസം . അതിനെ പറ്റി രണ്ടു കാര്യങ്ങള്‍ ആണ് എനിക്ക് പറയാന്‍  ഉള്ളത് .

ആത്മാവിനെ സിക്ഷികുന്നത് കൊണ്ട് എന്ത് കാര്യം ?

നരകത്തില്‍ ലഭിക്കുവുന്ന സിക്ഷ ഒക്കെ മതത്തില്‍ പറയുന്നുണ്ട് . തിയ്യില്‍ ചുടുക , എണ്ണയില്‍ പൊരികുക എന്നത് ഒക്കെ ആണ് ഇതില്‍ ചിലത് . ശരിരം , ജീവന്‍ , ആത്മാവ് എന്നത് മുന് കാര്യങ്ങള്‍  ആണ് എന്ന്  വിശ്വാസികള്‍ തന്നെ പറയുന്നു . നരകത്തില്‍ കിട്ടും എന്ന് പറയുന്ന ശിക്ഷകള്‍ ഒക്കെയും അനുബവേദ്യം ആകുന്നതു ആത്മാവ് ഭുമിയില്‍ ഉപേക്ഷിച്ചു പോകുന്ന ശരിരം കൊണ്ട് ആണ് . തലച്ചോറ് ഇല്ലെങ്കില്‍ പിന്നെ ഈ പറയുന്ന ആത്മാവിനു ദൈവം നല്‍കുന്ന ഒരു ശിക്ഷയും അനുഭവിക്കാന്‍ കഴിയില്ല . ചില മരുന്നുകള്‍ നല്‍കി തലചോരിലെകുള്ള വാര്‍ത്ത‍ വിതരണം നിര്‍ത്തി വച്ചാല്‍ പിന്നെ നമുക്ക് വേദന എന്തെന്ന് അറിയില്ല . ഇതാണ് ശാസ്ത്ര ക്രിയയിലും മറ്റും ചെയ്യുനത് . ചില അപകടങ്ങള്‍ ഉണ്ടായി തലച്ചോറിനു കേടു സംഭവിച്ചാലും നമുക്ക് വേദന അറിയാതെ പോകുന്ന അവസ്ഥ ഉണ്ട് . അപ്പോള്‍ തലച്ചോറ് പോലും ഇല്ലാതെ നരകത്തില്‍ പോകുന്ന ആത്മാവിനു എന്ത് വേദന .

 ഉറങ്ങുമ്പോള്‍ ആത്മാവ് ശരിരം വിട്ടു പോകുന്നു എന്നും വിശ്വാസി തന്നെ പറയുന്നു . ഉണരുമ്പോള്‍ തിരിച്ചു വരുന്ന ആത്മാവ് പുറത്തു പോയപ്പോള്‍ ഉണ്ടായ അനുഭവം ഒന്നും നമ്മളോട് പറയാറില്ല (അവിടെയും ഇവിടെയും കറങ്ങി നടന്നു എന്തൊക്കെ കണ്ടു കാണും ).പുറത്തു അലഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ വല്ല വണ്ടിയും തട്ടിയാല്‍ ആ വേദന പോലും തിരിച്ചു വരുമ്പോള്‍ ആത്മാന് തലച്ചോറ് മായി പങ്കു വയ്കില്ല .  എന്ന് വച്ചാല്‍ ആത്മാവിനു മാത്രമായി എന്തെങ്കിലും അനുഭവം ഉണ്ടായാലും അതൊന്നും നമ്മുടെ തലച്ചോറിനു മനസിലാകില്ല അല്ലെങ്കില്‍ ഭാതികില്ല  . നരകത്തില്‍ പോകുന്ന ആത്മാവ് ശരിരം ഇവിടെ ഇട്ടാണ് പോകുന്നത് . അത് കൊണ്ട് തന്നെ ഭുമിയില്‍ ചെയ്ത കാര്യങ്ങള്‍ ഒന്നും ഓര്‍മ ഉണ്ടാവില്ല . കാരണം അതൊക്കെ തലച്ചോറില്‍ ആണ് രേഗപെടുത്തി വയ്ക്കുന്നത് . ഇനി അഥവാ ദൈവം ഓര്‍മിപ്പിച്ചാലും തലച്ചോര്‍ ഇല്ലാതെ അതൊന്നും കേള്‍ക്കണോ മനസിലാക്കാനോ കഴിയില്ല .

ചിലപ്പോള്‍ മരിച്ചു കഴിഞ്ഞു ദൈവം നമുക്ക് പുതിയ തലച്ചോര്‍ തരുമായിരിക്കും . സിക്ഷ അനുഭവിക്കുവാന്‍ വേണ്ടി മാത്രം . അപ്പോള്‍ ഈ പറയുന്ന മോക്ഷം (ആത്മാവിനെ സ്വതന്ദ്രം ആക്കുന്ന പ്രക്രിയ ) എന്ന് പറയുന്ന സാതനം കിട്ടില്ല . പുതിയ തലച്ചോര്‍ ഉണ്ടെങ്കിലും നരകത്തില്‍ , അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ മനുഷ്യന്‍ മനുഷ്യനായി തന്നെ ജീവിക്കും . പിന്നെ എന്തിനാണാവോ ഇവിടുന്നു എടുത്തു അവിടെ കൊണ്ട് പോകുന്നത് ? ഇവിടെ തന്നെ അങ്ങ് ഇട്ടാല്‍ പോരെ.

ഇത് പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്‍മ വന്നത് ദൈവത്തിനു അവിടെ സ്വന്തം ആയി ഒരു ആത്മാവ് നിര്‍മാണ ഫാക്റ്ററി ഉണ്ടാവും . ഭുമിയിലേക്ക് ദിവസവും ആത്മാക്കളെ അയക്കേണ്ടത് അല്ലെ !.

ശരിയും തെറ്റും തെരഞ്ഞെടുപ്പു സാദ്യം ആണോ ?

മനുഷ്യന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും അവന്‍റെ സ്വഭാവം അല്ലെങ്കില്‍ വെക്തിത്വം പോലെ ഇരിക്കും . വെക്തിത്വം രുപപെടുന്നത് സമുഹത്തില്‍ നിന്നും ആണ് . വിവിത  വെക്തിത്വം ഉള്ള ആള്‍ക്കാരെ നമുക്ക് സമുഹത്തില്‍ കാണാം . ചിലര്‍ തമാശ കാര്‍ ആയിരിക്കും . ചിലര്‍ ഭയങ്കര ശുണ്ടി കാര്‍ ആയിരിക്കും . ഒരു വെക്തി ഒരു തമാശ പറയുന്നു എന്ന് കരുതുക , ആ വെക്തിയുടെ മനസ്സില്‍ പതിഞ്ഞ കുറെ കാര്യങ്ങള്‍ , തമാശ എന്തെന്ന് അറിയുന്ന തലച്ചോര്‍ , അത് പറയാന്‍ ആഗ്രഹം ഉള്ള തലച്ചോര്‍ വിശകലനം ചെയ്തു പുറത്തു വിടുക ആണ് ചെയ്യുനത് . അപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്താണ്  ഇയാള്‍ പറയുന്ന  തമാശ പറയാന്‍ ആഗ്രഹം ഉള്ള തലച്ചോര്‍ ? വിശദികരിക്കാം , തമാശ പറയുന്ന മറ്റു ചില വെക്തികളെ തലച്ചോര്‍ ആദ്യമേ കണ്ടു കാണും . ആ കയ്ച്ചയില്‍ തമാശ പറയുമ്പോള്‍ ആള്‍ക്കാര്‍ ചിരിക്കുകയും പറയുന്ന ആളെ എല്ലാവരും ശ്രധിക്കുകയം ചെയ്യുനത് തലച്ചോര്‍ കണ്ടു കാണും . ഇതൊക്കെ കാണുന്ന തലച്ചോറിനു മനസിലാകും തമാശ പറയുന്നത് ഒരു നല്ല കാര്യം ആണ് എന്ന് . ഇത്തരം  തലച്ചോറിനെ ആണ് തമാശ പറയാന്‍ ആഗ്രഹം ഉള്ള തലച്ചോര്‍ എന്ന് പറയുന്നത് .( ഹി ഹി  നല്ല തമാശ ) . ഇത് പോലെ തന്നെ ആണ് തമാശ എന്തെന്ന് അറിയുന്ന തലച്ചോര്‍ എന്ന് പറയുന്നതും , എങ്ങിനെ പറയേണം , എവിടെ പറയേണം എനൊക്കെ തലച്ചോര്‍ നേരത്തെ മനസിലാക്കിയിട്ടുണ്ട് . കേരളത്തിലെ . ഒരു മരണ വിട്ടില്‍ ആരും ഡാന്‍സ് കളിക്കാറില്ല , കാരണം അങ്ങിനെ പാടില്ല എന്ന് നമ്മുടെ തലച്ചോര്‍ ആദ്യമേ മനസിലാക്കിയിട്ടുണ്ട് . തമിഴ് നാട്ടില്‍ ഡാന്‍സ് കളിക്കും . കാരണം തമിഴന്റെ തലച്ചോര്‍ കണ്ടു മനസിലാക്കുന്നത്‌ ഡാന്‍സ് കളിക്കേണം എന്ന് ആണ് .

സമുഹത്തില്‍ നിന്നും ലഭിക്കുന്ന ഡാറ്റ വിശകലനം   ബാഹ്യ മനസ്സില്‍ അല്ല നടകുന്നത് . അതൊക്കെ ആന്തരിക മനസ്സില്‍ ആണ് . പറയണോ വേണ്ടയോ , അല്ലെങ്കില്‍ എന്ത് പറയേണം എന്നിങ്ങനെ ഉള്ള ഔട്ട്‌ പുട്ട് മാത്രമേ ബാഹ്യ മനസ്സില്‍ വരികയുള്ളു .

ഈ പറഞ്ഞ കാര്യങ്ങള്‍ തന്നെ ആണ് ഒരു കുറ്റം ചെയ്യുമ്പോള്‍ കുറ്റവാളിയുടെ മനസിലൂടെയും കടന്നു പോകുന്നത് . ഒരു കള്ളന്റെ കാര്യം എടുത്താല്‍ അവന്‍റെ തലച്ചോര്‍ എങ്ങിനെ ജീവിക്കാം എന്നതിന് അവനു കാണിച്ചു കൊടുത്ത വഴി ആണ് അത് . വിശകലനം ചെയ്താല്‍ അങ്ങിനെ ഒരു ഉത്തരം കിട്ടുന്ന രിതിയില്‍ ഉള്ള ഒരു ഇന്പുട്ട് മാത്രമേ അവനു കിട്ടിയിട്ടുണ്ടാവുകയുല്ല് . ഒരു വെക്തി കള്ളന്‍ ആയി മാറുന്നതില്‍ അവന്‍റെ ചുറ്റുപാടുകള്‍ ആണ് കാരണം എന്ന് ചുരുക്കം . ദൈവ വിശ്വാസി കാക്കാന്‍ പോകാത്തത് കക്കുന്നത്‌  തെറ്റാണു എന്ന രിതിയില്‍ ഉള്ള ഒരു ഇന്പുട്ട് അവനു കിട്ടിയതിനാല്‍ ആണ് . നേരത്തെ കള്ളന്‍ എന്ന് പറഞ്ഞ വെക്തിക്കും ഇത്തരം ഇന്പുട്ട് കിട്ടിയിരുനെങ്കില്‍ അവന്‍ കാക്കുക ഇല്ലായിരുന്നു .

ഇവിടെ ഇന്പുട്ട് എന്ന് പറയുമ്പോള്‍ ഒന്ന് സുക്ഷിക്കേണം , കാരണം ദാരളം ഇന്പുട്ട് ഒരു വെക്തിക്ക് ലഭികുന്നുണ്ടാവും . തിര്‍ച്ചയായും ഏതൊരു  കള്ളനും കക്കുന്നത്‌  തെറ്റ് ആണെന്ന വാചകം ഒരിക്കല്‍ എങ്കിലും കേള്‍ക്കാന്‍ ഇട ഉണ്ട് . പക്ഷെ അത് കൊണ്ട് മാത്രം ആയില്ല . തലച്ചോറില്‍ അത് എത്ര മാത്രം ആഴത്തില്‍   രേഗ പെടുത്തി എന്ന് കൂടെ നോക്കേണം . ' കക്കാം  , കക്കരുത് ' ഈ രണ്ടു ഇന്പുടും ലഭിക്കുന്ന തലച്ചോര്‍ ഏതു  കാര്യം ആണ് കൂടുതല്‍ ആഴത്തില്‍ രേഗപെടുതിയത് അത് ബാഹ്യ മനസിന്‌ ഔട്ട്‌ പുട്ട് ആയി കൊടുക്കും .

ഇനി നമുക്ക് ഒരു വെക്തിയെ പഠിക്കാം . ടാര്‍സന്‍ , ജനിച്ചതും വളര്‍ന്നതും ഒക്കെ കാട്ടില്‍ മൃഗങ്ങള്‍ക്ക് ഒപ്പം . മനുഷ്യ സ്വഭാവം ഒന്നും അറിയില്ല . ആ ടാര്‍സന്‍ ആദ്യമായി നാട്ടില്‍ വരുന്നു എന്ന് വയ്ക്കുക . അയാള്‍ വേറെ ഒരു മനുഷ്യനെ കണ്ടാല്‍ നമ്മള്‍ ചെയ്യുന്നത് പോലെ ചിരിക്കുകയോ മറ്റും ചെയ്യില്ല . ഓടി ഒളിക്കും . കാരണം മനുഷ്യന്‍ മനുഷ്യനെ ഉപദ്രവികില്ല എന്ന ഇന്പുട്ട് ടാര്‍സന് ലഭിച്ചിട്ടില്ല . ഇനി അവന്‍ ഒരു കടയില്‍ കുറച്ചു പഴങ്ങള്‍ കണ്ടു എന്നിരികട്ടെ . ആരോടും അനുവാദം ചോദിക്കാതെ  അവന്‍ അത് എടുത്തു കഴിക്കും . കാരണം അതാണ് അവന്‍ അവന്‍റെ   ചുട്ടു പാടില്‍ നിന്നും മനസിലാക്കിയത് . ഇനി അവനോടു അമ്മ അച്ഛന്‍ , സ്നേഹം എന്നൊക്കെ പറഞ്ഞു നോക്ക് . ഒരു കുന്തവും മനസിലാകില്ല .

ഇത്രയും പറഞ്ഞത് , ഒരു വെക്തിയുടെ ചെയ്തികള്‍ അയാള്‍ക്ക്‌ സമുഹത്തില്‍ നിന്നും കിട്ടുന്ന ഇന്പുട്ട് അനുസരിച്ച് ഇരിക്കും ഇന്ന് പറയാന്‍ ആണ് . അല്ലാതെ വിശ്വാസികള്‍ പറയുന്നത് പോലെ ശരിയും തെറ്റും തിരഞ്ഞെടുക്കാന്‍ ആരും ആര്‍ക്കും അനുവാദം ഒന്നും നല്‍കിയിട്ടില്ല . അത് തികച്ചും ഓട്ടോമാറ്റഡു  ആണ് . അതുകൊണ്ട് തന്നെ ദൈവം മരണ ശേഷം ഒരു വെക്തിയെ സിക്ഷികുന്നതില്‍ അര്‍ഥം ഇല്ല . കാരണം അവന്‍റെ ഓരോ ചെയ്തികള്‍ക്ക് പിന്നിലും അവന്‍റെ ചുറ്റും ഉള്ള സമുഹം ആണ് കാരണം .

ഇങ്ങനെ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്ക് ദൈവം മനുഷ്യനെ സിക്ഷിക്കുമോ ? ഇതാണോ ദൈവത്തിന്റെ ദാര്‍മികത എന്ന് ദൈവ വിശ്വാസികള്‍ തന്നെ പറയട്ടെ .

No comments: