Sunday, January 23, 2011

മകര ജ്യോതി കത്തിച്ചത് കൊണ്ടാണോ മരണം ഉണ്ടായത് ?

മകര ജ്യോതിയെ സംബന്ധിച്ചു ചില വിശ്വാസികള്‍ ചോദിക്കുന്ന ഒരു ചോദ്യം ആണ് ' മകര ജ്യോതി കത്തിച്ചത് കൊണ്ടാണോ  മരണം ഉണ്ടായത് എന്ന് ' . യുക്തി വാദികള്‍ മകര ജ്യോതിക്ക്  എതിരെ യുക്തി ഇല്ലാത്ത കള്ള പ്രചരണം നടത്തുന്നു എന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ആണ് ചില കുബുദ്ധികള്‍ ഈ ചോദ്യം ചോദിക്കുന്നത് .ഈ ഒരു ചോദ്യം മാത്രം ചോദിച്ചാല്‍ മരിക്കുന്നത് മകര ജ്യോതി കത്തിക്കുന്നത് കൊണ്ടല്ല എന്ന് പറയേണ്ടി വരും .ഇവിടെ മകര ജ്യോതി ആറ്റംബോംബ് പോലെ ആള്‍ക്കാരെ കൊല്ലുന്ന ഒരു സാധനം ആണ് എന്ന് ആരും പറഞ്ഞില്ല .ഇവിടെ എന്താണ് സംഭവിച്ചത് ? എന്ത് കൊണ്ട് ശബരി മലയില്‍ ഇത്രയും ആള്‍ക്കാര്‍ വന്നു ?ദൈവം എന്ന് പറയുന്നത് വിശ്വാസിക്ക്  മറ്റെന്തിനെക്കാളും  പ്രിയപെട്ടതു ആണ് . ആ ദൈവം സ്വയം ആകാശത്ത്  തി കത്തിക്കുന്നു എങ്കില്‍ ആ ദിവ്യ പ്രവര്‍ത്തി   കാണുന്നത് വിശ്വാസിക്ക് പരമ പുണ്യം തന്നെ ആണ് .വിശ്വാസിയുടെ ഈ വികാരം മനസിലാക്കി ഏതാനും ചിലര്‍ വനത്തില്‍ ദൈവത്തിന്‍റെ പേരില്‍   തി കത്തിക്കുന്നു എന്നതാണ്  ഇവിടെ വിഷയം . കണ്ണില്‍ നിന്നും രക്തം വരുന്ന മാതാവിന്‍റെ   ചിത്രവും ആകാശത്ത് നിന്നും ആപ്പിള്‍ എടുക്കുന്ന സന്യാസിയും ഒക്കെ ഇതിനോട് സാമ്യം ഉള്ള പ്രശ്നങ്ങള്‍ ആണ് .ദൈവത്തില്‍ വിശ്വസിക്കുനതോ ആ വിശ്വാസം അനുസരിച്ച് ആചാരങ്ങള്‍ നടത്തുന്നതോ ഇവിടെ ആരും ചോദ്യം ചെയ്യുനില്ല .മറിച്ചു ദൈവം ഉണ്ടാക്കുന്നു എന്നും പറഞ്ഞു തി ഉണ്ടാക്കുനതിനെ ആണ് ചോദ്യം ചെയ്യുന്നത് .

ഇത് താനെ കത്തുന്നത് അല്ല , മകര ജ്യോതിയുമായി സംബന്ധിച്ചു  ആദിവാസികള്‍ നടത്തുന്ന ഒരു ഉത്സവം ആണ് എന്നും ആണ്   ഇപ്പോള്‍ ചില വിശ്വാസികള്‍ പറയുന്നത് .ഇത് സത്യം ആണെങ്കില്‍ ഈ ആചാരത്തെ എതിര്‍ക്കേണ്ട ആവശ്യം ഇല്ല . ഇത് കാണാന്‍ അവിടെ വരുന്നവര്‍ക്കു കുടുതല്‍ സൗകര്യം ഒരുക്കേണ്ട ആവശ്യം മാത്രമേ ഉള്ളു. എന്നാല്‍ ഭുരിപക്ഷം ആള്‍ക്കാരും ഇത് താനെ ഉണ്ടാകുന്ന നക്ഷത്രം ആണ് എന്ന് വിശ്വസിക്കുന്നതിനാല്‍ , അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് അത്യാവശ്യം ആണ്.

എന്നാല്‍ ഇത് ആദിവാസികള്‍  ചെയ്യുന്ന ആചാരം അല്ല എന്നാണ് യുക്തി വാദികള്‍ പറയുന്നത് .കൂടുതല്‍ വിശ്വാസികളെ ശബരി മലയിലേക്കു ആകര്‍ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തന്നെ അവരുടെ ചിലവില്‍ ഉണ്ടാക്കുന്ന തി ആണ് ഇത് .അങ്ങിനെ എങ്കില്‍ വിശ്വാസികളുടെ ആചാരവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ പ്രവര്‍ത്തി  ഉടന്‍ നിര്‍ത്തെണ്ടതും  ഇത് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടതും ആണ് . ഒരു ജനാധിപത്യ ഭരണകൂടം ഇത്തരം ഒരു തെറ്റ് ചെയ്തു കുടാത്തത് ആണ് .

ഇത് വെറും യുക്തി വാദികള്‍ മാത്രം പറയുന്ന വാക്കുകള്‍ അല്ല . അയ്യപ്പ സ്വാമികള്‍ക്കു പലര്‍ക്കും   ഇതേ അഭിപ്രായം തന്നെ ആണ് . ദൈവ വിശ്വാസം വളര്‍ത്താന്‍ ദൈവത്തിന്‍റെ  പേരില്‍ മാജിക്ക് കാണിക്കേണ്ട ആവശ്യം ഇല്ല എന്ന് അവര്‍ പറയുന്നു .

ഒന്ന് കൂടെ പറയട്ടെ , ഈ കാര്യത്തില്‍ ആരുടേയും വിശ്വാസത്തെയോ ആചാരത്തെയോ യുക്തി വാദികള്‍ എതിര്‍ക്കുനില്ല .എതിര്‍ക്കുന്നത്  ദിവ്യ അത്ഭുതം ആണെന്ന് പറഞ്ഞു , അത് കഴിഞ്ഞു ആചാരം ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു  ഒരു സര്‍ക്കാര്‍ പണ ലാഭത്തിനു വേണ്ടി മാത്രം പൊതു ജനങ്ങളെ പറ്റിക്കുന്ന പ്രവര്‍ത്തിയെ ആണ് .

ഇത്തരം കപട ആചാരങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ പാടില്ലെങ്കില്‍ നാളെ ഒരു കൂട്ടം വെക്തികള്‍ ആചാരം എന്നും പറഞ്ഞു വിടുകള്‍ കൊള്ളയടിച്ചാല്‍ അതും നമ്മള്‍ ചര്‍ച്ച  പോലും ചെയ്യാതെ വിടേണ്ടി വരും.














10 comments:

Anonymous said...

പന്തളം രാജ കുടുംബാംഗം രാമവര്‍മരാജാ പറയുന്നു
ശബരി മലയില്‍ മകരം ഒന്നുമുതല്‍ ആറ് ദിവസം നടക്കുന്ന ഉത്സവം ആണ് മകര വിളക്ക്. അല്ലാതെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദിവ്യ വിളക്ക് അല്ല അത്. മാത്രമല്ല ഈ രീതിയില്‍ വനത്തില്‍ തെളിയുന്ന മകരവിളക്ക്‌ എന്ന രീതി ഒരു അറുപത് വര്‍ഷത്തിനു ഇപ്പുറം പ്രചരിക്കപ്പെട്ടതാണ് എന്നും, പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കത്തിക്കേണ്ട ആവശ്യമില്ലെന്നും ദീപാരാധനയുടെ പ്രാധാന്യം കുറക്കാന്‍ വേണ്ടിയുള്ള രഹസ്യ അജണ്ടയാണിത് എന്നും അദ്ദേഹം പറയുന്നു. ഈ കലാപരിപാടി അവസാനിപ്പിക്കേണ്ട സമയമായി എന്നും അദ്ദേഹം പറയുന്നു.
- ഹാഫിസ്‌

- സാഗര്‍ : Sagar - said...

മനു , അക്ഷരത്തെറ്റുകള്‍ ഒരുപാട്.. വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു.. ദയവായി ശ്രദ്ധിക്കുക..
(പരിപാടി ഇഷ്ടപ്പെട്ടു കേട്ടോ.. :) )

മനു said...

ശു ശു ......പതുക്കെ പറ ആരെങ്കിലും കേട്ടാല്‍ നാണകേടല്ലേ .. :)

YUKTHI said...

അക്ഷര തെറ്റുകള്‍ ധാരാളം ഉണ്ട്. ഒരു പക്ഷെ മലയാളം എഴുതുന്ന സോഫ്റ്റ്‌വെയര്‍ന്റെ പ്രശ്നമാകാം. ഇത് ഉപയോഗിച്ച് നോക്കൂ, ഇതില്‍ ഒരു വാക്കിന്റെ ഇംഗ്ലീഷ് (മംഗ്ലീഷ്) സ്പെല്ലിംഗ് ടൈപ്പ് ചെയ്‌താല്‍ മതി അതുമായി സാമ്യമുള്ള മലയാളം വാക്ക് എഴുതി വരും. ഒരേപോലെയുള്ള ഒന്നിലധികം വാക്കുകള്‍ ഉണ്ടെങ്കില്‍ "ബാക്ക് സ്പേസ്' കീ ഉപയോഗിച്ചാല്‍ ആവശ്യമുള്ളവ തിരഞ്ഞെടുക്കാം.

http://www.google.com/transliterate/malayalam

sha -> ശ / ഷ
dha -> ഥ / ധ

തുടങ്ങിയവ ശ്രദ്ധിക്കുക. ഇതു ഓണ്‍ലൈനില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കണം എങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കും അറിയില്ല. :)

മനു said...

ശ / ഷ , രണ്ടും ഉണ്ടാക്കേണ്ടത് എങ്ങിനെ എന്ന് അറിയാം . പക്ഷെ എവിടെ ഏതു ഉപയോഗിക്കേണം എന്ന് ആണ് അറിയാത്തത് . മലയാളത്തില്‍ ഉള്ള അന്‍പതില്‍ അതികം അക്ഷരങ്ങളെ 25 ഇല്‍ താഴെ ആക്കി വെട്ടി ചുരുക്കി ആണ് ഞാന്‍ പഠിച്ചത് . :) :) :)

Anonymous said...

മൊത്തം അക്ഷരതെറ്റുകള്‍ ആണ്. വായിച്ചുനോക്കിയല്ലേ പോസ്റ്റ്‌ ചെയ്യുന്നത്? ലേഖനത്തിന്റെ സീരിയസ്നസ് മുഴുവന്‍ അതു ഇല്ലാതാക്കുന്നു...
Santosh.

മുഹമ്മദ് ഖാന്‍(യുക്തി) said...

മകരജ്യോതി -സംവാദം കൈരളി പീപ്പില്‍ ടിവിയില്‍ 29/1/11 ശനിയാഴ്ച ഉച്ചക്ക് 2.30ന്

മുഹമ്മദ് ഖാന്‍(യുക്തി) said...

കള്ളുകച്ചവടവും ഭക്തികച്ചവടവും സര്‍ക്കാറിനു ഭൂഷണമോ.

ദിവാരേട്ടN said...

ലേഖനം നന്നായി.

ഓഫ്‌ ലൈനില്‍ മലയാളം ടൈപ്പ് ചെയ്യുവാന്‍
http://www.google.com/ime/transliteration/
ഈ ലിങ്കില്‍ പറഞ്ഞപോലെ സെറ്റപ്പ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

മുജീബ്‌ റഹ്മാന്‍ ചെമ്മന്കടവ് said...

അക്ഷര തെറ്റുകള്‍ ...സാരമില്ല ...ഇത് പോലുള്ള കാര്യങ്ങള്‍ തുറന്നു എഴുതുന്നത്‌ തന്നെ വലിയ കാര്യമല്ലേ നമ്മളില്‍ എത്ര പേര് ചെയ്യും , മനുവിന്റെ അഭിപ്രായങ്ങളില്‍ യോജിക്കാവുന്ന കുറെ കാര്യങ്ങള്‍ ഉണ്ട് ,,തീര്‍ച്ചയായും നമുക്ക് ചര്‍ച്ച ചെയ്യാവുന്ന കാര്യങ്ങള്‍ ,,,തിരക്കൊഴിയട്ടെ ,, നമുക്ക് , , പെഴ്സനലായിട്ടു ഒന്ന് ,സംസാരിക്കണം ,