Friday, January 21, 2011

യുക്തിവാദി = അഹങ്കാരി !! ആണോ ?

 യുക്തിവാദി = അഹങ്കാരി ,

ദൈവനിഷേധത്തിന് പിന്നില്‍ അഹങ്കാരം . ഇത് ഞാന്‍ പറഞ്ഞത് അല്ല , സാക്ഷാല്‍ ദൈവം പറഞ്ഞത് . ആണെന്ന് ലത്തിഫ് സാഷ്യ    പെടുത്തുകയും ചെയ്യുന്നു  . ദൈവം ഇത്ര മണ്ടന്‍ ആകുമോ ? ഒരു കാര്യം നിഷേധികേണം  എങ്കില്‍  അതിനു പിന്നില്‍ എന്തൊക്കെ കാരണം ആകാം ? കൃത്യമായി അറിയില്ലെങ്കിലും എന്റെ മനസ്സില്‍ തോനിയ കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാം . 1 . ആ കാര്യങ്ങളെ കുറിച്ച് അറിവില്ലായ്മ  .
കേരളത്തിലെ ആള്‍ക്കാര്‍ കോടികള്‍ വിടിന് വേണ്ടി ചിലവാക്കും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇവിടെ ആരും  അത്  വിശ്വസിച്ചില്ല . അവസാനം തെളിവ് നല്‍കേണ്ടി വന്നു .

2 .  ആ കാര്യം തെറ്റാണു എന്നുള്ള ബോദ്യം .
ഞാന്‍ കൊണ്ട് വന്ന തെളിവുകള്‍ വ്യാജം ആയി ഉണ്ടാക്കിയത് ആണ് എന്ന് അയാള്‍ക്ക്‌ ഉറപ്പു ഉണ്ടെങ്കില്‍ അയാള്‍ ഞാന്‍ പറഞ്ഞത് നിഷേധിക്കും .
3 . അഹങ്കാരം .
ദൈവം പറയുന്ന അതെ അഹങ്കാരം തന്നെ . ഞാന്‍ തെളിവ് നല്‍കിയിട്ടും അത് സത്യം ആണെന്ന് മനസിലാക്കിയിട്ടും , മനസിയായി എന്ന് തുറന്നു പറയതവരെ .

യുക്തി വാദികളെ വിശ്വാസികള്‍ ഇതില്‍ 3 (  അഹങ്കാരി ) ആയാണ് വിശേഷിപികുന്നത് . ഇത് സത്യം ആണോ ? ദൈവം ഉണ്ടെന്നു മനസിലായിട്ടും അത് നിഷേടികുന്നവര്‍ ആണോ യുക്തി വാദികള്‍ . എന്തായാലും ഞാന്‍ ഇതില്‍ ആദ്യത്തേതില്‍ ആണ് പെടുന്നത് .  മുനാമത്തെ ഗ്രുപില്‍   പെട്ട ഒരു യുക്തി വാദിയെ ഞാന്‍ പരിചയ പെട്ടതും ഇല്ല  . പിന്നെ ദൈവം പറയുന്ന ഈ യുക്തി വാദികള്‍ ആരായിരിക്കും . ചിലപ്പോ മറ്റു ഗ്രഹങ്ങളില്‍ ഉള്ള മനുഷ്യരെ പറ്റി ആയിരിക്കാം പറയുന്നത് .

( അങ്ങിനെ ഉണ്ടാവാം എന്നാണല്ലോ വിശ്വാസികള്‍ പറയുന്നത് , ഇവിടെ 'ഉണ്ടാവാം ' എന്നാ വാക്ക് ശ്രദ്ധേയം ആണ് . ഇത് ലത്തിഫ് തന്നെ സ്വന്തം ബ്ലോഗില്‍ പറഞ്ഞ വാക്കാണ്‌ . ഒരു ആയത്ത് ഉദരിച്ചു ലത്തിഫ് പറഞ്ഞു , " ഭൂമിയപ്പോലെ, ജീവികള്‍ക്ക് വാസയോഗ്യമായ കോടാനുകോടി ഗ്രഹങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്. അവയിലൊക്കെ മനുഷ്യനെപ്പോലെയോ മനുഷ്യനേക്കാളെറെയോ പുരോഗമിച്ച ജീവികളുമുണ്ടാകാം എന്ന നിഗമനത്തെ നിഷേധിക്കേണ്ട ഒരാവശ്യം ഒരു ഖുര്‍ആന്‍ വിശ്വാസിക്ക് ഉണ്ടാവേണ്ടതില്ല എന്ന് കരുതുന്നവനാണ് ഞാനും " കാലാവസ്ഥ പ്രവചനം പോലെ ഉണ്ടാകാം , ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന് ഖുറാന്‍ വായിച്ചു ലത്തിഫിന് പറയാന്‍ കഴിയുനില്ല . എന്നാല്‍ ഇതേ ലത്തിഫ് നാളെ ഭുമിക്കു പുറത്തു ജീവന്‍ കണ്ടെത്തിയാല്‍  ' ഉണ്ടാകാം ' എന്നാ  വാക്കിനു പകരം ' ഉണ്ട് ' എന്നാക്കും . അതാണ്‌ വിശ്വസിയ്ക്കു  ഖുറാനില്‍  ഉള്ള വിശ്വാസം .)

അതൊക്കെ പോട്ടെ നമുക്ക് അഹങ്കാരി കളിക്ക് മടങ്ങി വരാം . ദൈവം ഈ പറഞ്ഞത് ഭുമിയിലെ മനുഷ്യനെ പറ്റി ആണെങ്കില്‍ ദൈവത്തിനു മനുഷ്യനെ പറ്റി ഒരു ചുക്കും അറിയില്ല .
 തുടരും ...........

ലത്തിഫിന്റെ പോസ്റ്റ്‌ ഇവിടെ

3 comments:

CKLatheef said...

['അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു. അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.'(ഖുര്‍ആന്‍ , 27:13,14)]

മനു പോസ്റ്റ് വായിക്കാതെയാണ് കമന്റുന്നതെന്ന് തോന്നിയിരുന്നു ആ തോന്നല്‍ സത്യമാണ് എന്ന് താങ്കളുടെ ഈ പോസ്റ്റ് തെളിയിക്കുന്നു. ഖുര്‍ആന്‍ പറഞ്ഞത് നോക്കൂ. അത് മനുവും അംഗീകരിക്കുന്നുണ്ടല്ലോ. യുക്തിവാദികളൊക്കെ അഹങ്കാരികളോ ഇവിടെ പരമാമര്‍ശിക്കപ്പെട്ട വിധത്തിലുള്ള നിഷേധികളോ ആണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. അതുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞതും അതിനെ വിശദീകരിച്ച് ഞാന്‍ പറഞ്ഞതും സത്യമായി തന്നെ എന്നും നിലക്കൊള്ളും.

മനു said...

"അത് മനുവും അംഗീകരിക്കുന്നുണ്ടല്ലോ "
ഖുറാന്‍ പറയുന്നത് പോലെ അക്രമവും അഹങ്കാരവും ആണ് ദൈവനിശേദത്തിനു കാരണം എന്ന് ഞാന്‍ എവിടെ ആണ് അഗികരിച്ചത് ? മനു അഗികരികത ഒരു കാര്യം ലത്തിഫ് മനു അഗികരിച്ചു എന്ന് പറയുന്നു . അതും എന്ത് കൊണ്ട് അഗികരികുനില്ല എന്ന് ഞാന്‍ പറഞ്ഞ ഒരു പോസ്റ്റില്‍ . ഇത് തന്നെ ആണ് ഞാന്‍ പറയുന്ന വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് .

ലത്തിഫ് പറഞ്ഞു "യുക്തിവാദികളൊക്കെ അഹങ്കാരികളോ ഇവിടെ പരമാമര്‍ശിക്കപ്പെട്ട വിധത്തിലുള്ള നിഷേധികളോ ആണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല "

ലത്തിഫ് പറഞ്ഞു " ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു " (ഇവിടെ പറയുന്ന ദൈവ നിഷേദികള്‍ തന്നെ അല്ലെ യുക്തി വാദികള്‍ )

ലത്തിഫ് പറഞ്ഞിട്ടില്ല എന്ന് പറയുന്ന കാര്യം നേരിട്ട് പറഞ്ഞിട്ടില്ല എന്നാ കാര്യം വെക്തം ആണ് . എന്നാല്‍ ദൈവ നിഷേദത്തിനു കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുറാന്‍ വെക്തമായി പറയുന്നു എന്നും ലത്തിഫ് പറയുന്നു . ഇവിടെ എവിടെ ആണ് ലത്തിഫ് കുറച്ചു ദൈവ നിഷേടികള്‍ക്ക് എന്ന് പറയുന്നത് . ഇവിടെ ആണ് ദൈവ നിഷേദത്തിനു അഹഗാരം ആണ് എന്ന് പറയുന്നത് മണ്ടത്തരം ആണ് എന്ന് ഞാന്‍ പറഞ്ഞത് . ആ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍കുകയും ചെയ്യുന്നു .

ലത്തിഫിന് ചിന്ടിക്കാന്‍ ഒരു ഉദാഹരണം തരാം , സായിബാബ സയിമതം പ്രച്ചരിപികുന്നു . അത് മിക്കവാറും മുസ്ലിങ്ങള്‍ അങ്ങികരികില്ല . ( ലത്തിഫ് അങ്ങികരികുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല ,അത് പോട്ടെ ) . അങ്ങിനെ അങ്ങികരികത ഒരു മുസ്ലിമിനെ ലത്തിഫ് ഒന്ന് വിചാരണ ചെയ്യ് , അയാള്‍ സയിബാബയില്‍ വിസ്വസികാത്തത് അഹഗാരം കൊണ്ടോ അതോ മറ്റെന്തികിലും കാരണം കൊണ്ടോ ? ഇതേ മനോ വികാരം തന്നെ ആണ് , ഏതു വിശ്വസിക്കും യുക്തി വാദികള്‍ക്കും ഒരു കാര്യത്തെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള കാരണങ്ങള്‍ നല്‍കുന്നത് .

ദൈവ കാര്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അഹഗാരം വിശ്വസിക്കാതിരിക്കാന്‍ ഒരു പാര്‍ട്ട്‌ ആകാം . ഇവിടെ അഹഗാരം മുലം പുറമേ നിഷേടികുന്നു എന്ന് പറഞ്ഞാലും അകമേ അയാള്‍ സത്യം മനസിലാക്കിയിരിക്കും . താല്‍കാലിക വിജയത്തിന് വേണ്ടി ഇവിടെ മനസ്സില്‍ ഉള്ളത് പുറത്തു പറയാതെ ഇരിക്കാം . യുക്തി വാദികള്‍ ഇത്തരത്തില്‍ ഉള്ളവര്‍ ( മനസ്സില്‍ ദൈവത്തെ വിശ്വസിച്ചു കൊണ്ട് വാദത്തിനു വേണ്ടി ഇല്ല എന്ന് പറയുന്നവര്‍ )ആണെന്ന് ലതിഫോ അല്ല ലത്തിഫ് വിശ്വസിക്കുന്ന ദൈവമോ പറഞ്ഞു എങ്കില്‍ അത് ദൈവത്തിനു മനുഷ്യനെ കുറിച്ച് , ചുരുങ്ങിയ പക്ഷം യുക്തി വാദികളെ കുറിച്ച് ഒന്നും അറിയില്ല എന്നാണ് ഞാന്‍ പറഞ്ഞത് .

നിസ്സഹായന്‍ said...

ലത്തീഫും ചാര്‍വാകന്റെ സത്യാന്വേഷിയുടെ ഹുസൈന്‍ ആഭാസങ്ങള്‍ എന്ന പോസ്റ്റ് വായിക്കുക