Saturday, January 22, 2011

റിപ്ലയ്കള്‍ ഡിലിറ്റ് ചെയ്യുന്ന വിശ്വാസികള്‍ .

 സ്വന്തമായി ബ്ലോഗ്‌ ഉണ്ടാക്കിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ . അതിനു പിന്നില്‍ പ്രത്യേക കാരണവും ഉണ്ട് . ലത്തിഫിന്റെ ബ്ലോഗ്‌ അവിചാരിതമായി കാണാന്‍ ഇടയായി അതില്‍ ഞാന്‍ കുറച്ചു മറുപടികള്‍ നല്‍കി , അത് ലതിഫിനെ പ്രകൊപിചിട്ടുണ്ടാകം . എനിക്ക് നല്‍കിയ ആദ്യ മറുപടിയില്‍ തന്നെ "താങ്കളുടെ ചോദ്യം അപ്രസക്തമെന്ന് ഞാന്‍ പറയില്ല. എങ്കിലും ഇവിടെ ആ ചോദ്യങ്ങള്‍ അസ്ഥാനത്താണ് " എന്ന് ലത്തിഫ് പറഞ്ഞിരുന്നു . അപ്പോള്‍ തന്നെ ഇവിടെ നിനകൊന്നും മറുപടി ഇല്ലെട , നിയൊക്കെ മാറി നില്‍ക്കു എന്നാണ് ലത്തിഫ് പറഞ്ഞത് എന്ന് ഞാന്‍ മനസിലാക്കേണ്ടത് ആയിരുന്നു . പക്ഷെ ഞാന്‍ വിണ്ടും ഒരു റിപ്ലേ എയുതി  .അതിനു ലത്തിഫ് "താങ്കളോട് അധികം സംസാരിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല " എന്നാ മുഖ പുരയോടെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു , ഒരു പോസ്റ്റ്‌  ലിങ്കും നല്‍കി  . നല്‍കിയ ലിങ്കില്‍ മറ്റൊരു കാര്യത്തെ പറ്റി ആയിരുന്നു ലത്തിഫ് പറഞ്ഞിരുന്നത് . അതുകൊണ്ട് തന്നെ ലിങ്കില്‍ നിന്നും എനിക്ക് ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ലഎന്ന് പറഞ്ഞും ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒന്ന് കൂടെ വെക്തമാക്കുകയും ചെയ്തു കൊണ്ട് ഞാന്‍ രണ്ടു രിപ്ലയ്കള്‍ എഴുതി .  അതിനു ലത്തിഫ് " താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഫാസിലോ മുത്തോ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു " എന്ന മുഖവുരയോടെ ഞാന്‍ പറയുന്നത് ഒക്കെ തെറ്റാണ് എന്ന് പറഞ്ഞു . മുത്ത്‌ , ഫാസില്‍ എന്നിവര്‍ എനിക്ക് മറുപടി നല്‍കിയതിനാല്‍ ഞാന്‍ അവര്‍ക്ക് മറുപടിയുമായി രണ്ടു റിപ്ല്യെകള്‍ എഴുതി .

ഇത് വരെ ലത്തിഫ് എങ്ങിനെ പ്രതികരിച്ചു എന്ന് ഒന്നുകൂടെ നോക്കാം
1 . "താങ്കളുടെ ചോദ്യം അപ്രസക്തമെന്ന് ഞാന്‍ പറയില്ല. എങ്കിലും ഇവിടെ ആ ചോദ്യങ്ങള്‍ അസ്ഥാനത്താണ് "
2 . "താങ്കളോട് അധികം സംസാരിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല "
3 . " താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഫാസിലോ മുത്തോ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു "

അതവിടെ നില്കട്ടെ . ഞാന്‍ അവസാനമായി എഴുതിയ റിപ്ലയ്ക്ക് ഫാസില്‍  എയുതിയ മറുപടിയില്‍ ഫാസില്‍ പരിണാമ വാദം അങ്ങികരികുന്നു എന്നും പക്ഷെ അത് യാദ്രിശ്ചികം ആയി നടന്നത് അല്ല എന്നും ദൈവ ഇച്ചയാല്‍ നടന്നത് ആണ് എന്നും ഫാസില്‍ പറഞ്ഞു . അതിനു മറുപടി ആയി ഞാന്‍ എയുതിയ പോസ്റ്റ്‌ ആണ് ലത്തിഫ് ഡിലിറ്റ് ചെയ്തത് . ഇത്തരം ഒരു സ്വഭാവം ലത്തിഫിന് ഉണ്ടെന്നു എനിക്ക് അറിയാത്തതിനാല്‍ ഞാന്‍ എഴുതിയത് ഒന്നും സേവ് ചെയ്തു വച്ചിരുനില്ല . അതിനാല്‍ തന്നെ അതിന്റെ യദാര്‍ത്ഥ രൂപം നിങ്ങള്ക്ക് ഇനി എവിടെയും കാണാന്‍ കഴിയില്ല . മുസ്ലിം ആയ  ഫാസില്‍ പരിണാമത്തില്‍ വിശ്വസിക്കുന്നു അത് തന്നെ ആണോ ലതിഫും വിസ്വസികുന്നത് എന്ന് ആയിരുന്നു ആ റിപ്ലയില്‍ ഞാന്‍ ലതിഫിനോട് ചോദിച്ച ചോദ്യം . ഫാസിലിനു വേണ്ടി വേറെ രണ്ടു മുന് കാര്യങ്ങള്‍ കൂടെ പറഞ്ഞിരുന്നു . ശരിക്കും ഓര്‍മ വരുനില്ല . അത് പോട്ടെ . ഞാന്‍ ഈ ഇട്ട പോസ്റ്റില്‍ രണ്ടു വിശ്വാസികള്‍ക്ക് രണ്ടു തരത്തില്‍ ആണല്ലോ വിശ്വാസം എന്ന് ഞാന്‍ ചോദിച്ചതിനാല്‍ ആകും , അല്ലെങ്കില്‍ ഫാസില്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ ചോദ്യത്തോടെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടും എന്നാ ഭയത്താല്‍ ആകും ലത്തിഫ് എന്‍റെ റിപ്ലേ ഡിലിറ്റ് ചെയ്തു . " മനു സംസാരിക്കുന്നത് ഇവിടെ നല്‍കപ്പെട്ട പോസ്റ്റിനെ സംബന്ധിച്ചല്ല. കമന്റ് ഡിലീറ്റാണുള്ള പ്രയാസംകൊണ്ടാണ് താങ്കളുടെ കമന്റ് നിലനിര്‍ത്തിയത് " എന്ന മുഖവുരയോടെ ആണ് അത് ഡിലിറ്റ് ചെയ്തത് . എന്‍റെ മറുപടി ലത്തിഫ് ഇട്ട ആദ്യ റിപ്ലേയെ  ( പോസ്റ്റ്‌ അല്ല , ലത്തിഫ് തന്നെ ഇട്ട റിപ്ലേ  ) പറ്റി ആയിരുന്നു .  എന്തായാലും എന്‍റെ റിപ്ലേ വെറുതെ ആയി .

(ഇത് ഇവിടെ കിടകട്ടെ . ഭാവിയില്‍ ഉപകാരം ആകും .)
4 . " മനു സംസാരിക്കുന്നത് ഇവിടെ നല്‍കപ്പെട്ട പോസ്റ്റിനെ സംബന്ധിച്ചല്ല. കമന്റ് ഡിലീറ്റാണുള്ള പ്രയാസംകൊണ്ടാണ് താങ്കളുടെ കമന്റ് നിലനിര്‍ത്തിയത് "

ഈ സംഭവത്തിനു ശേഷം ഞാന്‍ രണ്ടു രിപ്ലയ്കള്‍ ഞാന്‍ ലത്തിഫിന്റെ പോസ്റ്റില്‍ ഇട്ടു .. ഒന്ന് ഡിലിറ്റ് ചെയ്തപ്പോള്‍ മറ്റൊന്ന് കൂടെ . അത് രണ്ടും അതെ രൂപത്തില്‍ ഇവിടെ വായിക്കാം

എന്‍റെ ആദ്യ പോസ്റ്റു മുതല്‍ അവസാനം എയുതിയ ഈ റിപ്ലയില്‍ വരെ ഞാന്‍ മോശമായി ഒരു വാക്കും ഉപയോഗിച്ച് എന്ന് ഞാന്‍ കരുതുനില്ല . മാത്രമല്ല വളരെ നല്ല രിതിയില്‍ തന്നെ ആണ് ഞാന്‍ സംവാദത്തില്‍ എര്‍പെട്ടതും  . ഞാന്‍ പോസ്റ്റിലെ വിഷയത്തെ കുറിച്ച് അല്ല സംസാരികുന്നത് എന്ന്  പറഞ്ഞ ലത്തിഫിന് അവസാനത്തെ എന്‍റെ റിപ്ലയില്‍ പോസ്റ്റിലെ വിഷയത്തെ തന്നെ പരാമര്‍ശിച്ചു കൊണ്ട് ആണ് ഞാന്‍ റിപ്ലേ എഴുതിയത് . എന്നാല്‍ എങ്കിലും ലത്തിഫ് ചര്‍ച്ച തുടരും എന്ന വിശ്വാസത്തില്‍ ആയിരുന്നു അത് . എന്നാല്‍ നിഷ്ക്രുരനും നിഷേദിയും സര്‍വോപരി അന്ത ദൈവ  വിശ്വാസിയും ആയ പ്രതി ശ്രി ലത്തിഫ് എന്‍റെ അവസാനത്തെ റിപ്ലയും നിഷ്കരുണം ഡിലിറ്റ് ചെയ്തു കളഞ്ഞു .

ഇനി എനിക്ക് പറയാന്‍ ഉള്ളത് വേറെ ഒരു കാര്യം ആണ് . എന്നെ കുടാതെ വി ബി രാജന്‍ എന്ന ഒരാള്‍ മാത്രം ആണ് ലതിഫിനോട് യുക്തി വാദികളുടെ പക്ഷത് നിന്നും സവടിച്ചത് . അതില്‍ രാജന്‍ രണ്ടു റിപ്ലേ എഴുതി എന്നാണ് എനിക്ക് തോനുന്നത് . അതില്‍ രണ്ടാമത് രാജന്‍ ഇട്ട പോസ്റ്റിനു " കാടടക്കിയുള്ള ഒരു വെടിക്ക് എനിക്കും താല്‍പര്യം പോരാ " എന്ന ഒരു റിപ്ലേ കിട്ടി . 

ഇതും ഇവിടെ കിടകട്ടെ .
5 . " കാടടക്കിയുള്ള ഒരു വെടിക്ക് എനിക്കും താല്‍പര്യം പോരാ "

പിന്നെ കാണുന്നത്  ലത്തിഫിന്റെ വക ഒരു ഉപസംഹാരം ആണ് . എന്തിനാണ് ഇതു എന്ന് എനിക്ക് മനസിലാകുനില്ല . ഏക പക്ഷിയമായി ഒരു വിജയം പ്രക്ര്യപിക്കുയാണ് ലത്തിഫ് ഇതിലൂടെ ലക്‌ഷ്യം ആക്കുന്നത് . ഇനി മുകളില്‍ ചുവന്ന കളറില്‍ എഴുതിയ അഞ്ചു വാക്കുകള്‍ ശ്രദ്ധിക്കു . ഒരു പോസ്റ്റ്‌ ഇടുകയും അവിടെയ്ക്ക് യുക്തി വാദികളെ ക്ഷണിക്കുകയും എന്നാല്‍ ആരെങ്കിലും ഒരു എതിര്‍ വാദം പറയുമ്പോള്‍ അവരെ ഒക്കെ മുകളില്‍ പറഞ്ഞ വിധം രിപ്ലയ്കള് നല്‍കി അവരെ പരിഹസിക്കും . ഇതാണോ വിശ്വാസികള്‍ ഉദേശികുന്ന സംവാദം . അതൊന്നും പോരഞ്ഞിട്ട് ഓരോ പോസ്റ്റിലും ഒരു ഉപസംഹാരം . അതിന്റെ ആവശ്യം ഉണ്ടോ ? എന്താണ് ഇതു നല്‍കുന്ന സുചന . ആത്മ വിശ്വാസ കുറവ് ആണ് ഇവിടെ കാണുന്നത് . ഇവിടെ സ്വതന്ത്ര ചിന്തയും ആയി വരുന്നവര്‍ യുക്തി വാദികള്‍ പറയുന്നത് വിസ്വസികുമോ എന്നാ ഒരു പേടി . ഒരു ഉപസംഹാരം എഴുതി ആ പേടി അല്പം മറച്ചു വച്ചു . അതാണ്‌ വിശ്വാസിയും അവന്റെ ആത്മ വിശ്വാസവും .  ലത്തിഫിന്റെ ബ്ലോഗും അതില്‍ ഞാന്‍ എയുതിയ മറ്റു കാമ്മണ്ടുകളും ഇവിടെ വായിക്കാം 

ഇതിനു ശേഷം ലത്തിഫ് പുതിയ ഒരു പോസ്റ്റ്‌ ഇട്ടു .അത് ഇവിടെ കാണാം അതിനു ഞാന്‍ ഒരു റിപ്ലേ എഴുതി. അത് ലത്തിഫ് ഡിലിറ്റ് ചെയ്തപ്പോള്‍ ഞാന്‍ എന്‍റെ സ്വന്തം ബ്ലോഗില്‍ ഇട്ടു അത് ഇവിടെ കാണാം .  ഈ ബ്ലോഗ്‌ ഡിലിറ്റ് ചെയ്തതിനു ശേഷം ലതിഫുമായി ഞാന്‍ നടത്തിയ സംഭാഷണം ഇവിടെ കൊടുക്കുന്നു . അതില്‍ പലതും ലത്തിഫ് ബ്ലോഗില്‍ നിന്നും നിക്കം ചെയ്തിരിക്കുന്നു .
 ---------------------------
മനു പറഞ്ഞു...
 വളരെ നല്ല രീതിയില്‍ തന്നെ ഞാന്‍ ചര്‍ച്ച ആരംഭിച്ചത് ആണ് . പോസ്റ്റ്‌ ഡിലിറ്റ് ചെയ്യാന്‍ തുടങ്ങിയത് നിങ്ങള്‍ ആണ് . അതും യാതൊരു വിദ പ്രകോപനവും ഇല്ലാത്ത ഒരു പോസ്റ്റ്‌ . അതിനു ശേഷം ആണ് ഞാന്‍ നിങ്ങള്‍ എയുതിയ അതെ രീതിയില്‍ അതെ പരിഹാസം വാക്കുകളില്‍ കലര്‍ത്തി പോസ്റ്റ്‌ ഇട്ടതു . നിങ്ങള്‍ മറ്റുള്ളവര്‍ക്ക് nere kali ആക്കുകയും അതെ കളി ആക്കല്‍ തിരികെ കിട്ടുമ്പോള്‍ അവരെ സമനില വിട്ടവര്‍ എന്ന് പറയുകയും ചെയ്യുന്ന സംസ്കാരം ആയിരിക്കും നിങ്ങള്‍ ദൈവികമായ സംസ്കാരം എന്ന് പറയുന്നത് alle . പോസ്റ്റ്‌ നിങ്ങള്‍ ഡിലിറ്റ് ചെയ്യും എന്ന് എനിക്ക് യുരപ്പയിരുന്നു . അത് കൊണ്ട് തന്നെ ഞാന്‍ സ്വന്തം ആയി ഒരു ബ്ലോഗ്‌ യുണ്ടാക്കി ഇതേ പോസ്റ്റ്‌ അവിടെയും ഇട്ടിട്ടുണ്ട്. . വേണം എങ്കില്‍ അത് ഇവിടെ വായിക്കാം അല്ലെങ്കില്‍ ഈ പോസ്റ്റും ഡിലിറ്റ് ചെയ്തു , ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കാം .
പോസ്റ്റ്‌ ലിങ്ക് : http://manuyukthi.blogspot.com/

  CKLatheef പറഞ്ഞു...

നല്ലരീതിയില്‍തന്നെയാണ് താങ്കള്‍ ചര്‍ച ആരംഭിച്ചത് എന്ന് ഞാനും അംഗീകരിക്കുന്നു. അതുകൊണ്ട് അവയിലൊന്നും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. പക്ഷെ അത് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല എന്നതാണ് പ്രശ്‌നം.
ഞാന്‍ ഡീലീറ്റ് ചെയ്തത് പ്രകോപനം ഉണ്ടാക്കിയത് കൊണ്ടാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. നേരെ മറിച്ച് നിങ്ങള്‍ ഇവിടെ സൂചിപ്പിച്ച പോലെ പരിഹാസം കലര്‍ത്തി ഇട്ടതുകൊണ്ടാണ്. അത് നമ്മുടെ ചര്‍ചയെ ഒരു നിലക്കും സഹായിക്കില്ല. അതിനെയാണ് ഞാന്‍ സമനില നഷ്ടപ്പെട്ടു എന്ന് മേല്‍ കമന്റില്‍ സൂചിപ്പിച്ചത്. ഞാന്‍ പരിഹസിച്ചു/കളിയാക്കി എന്ന് തോന്നിയ ഭാഗം നിങ്ങള്‍ക്ക് എന്റെ ശ്രദ്ധയില്‍ പെടുത്താമായിരുന്നു. പരിഹസിക്കുക വിഢികളുടെ ലക്ഷണമാണ് എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നതുകൊണ്ട് ഒരു വിശ്വാസി മനപ്പൂര്‍വം അതിന് ശ്രമിക്കുകയില്ല.

ഇവിടുന്ന് ഡിലീറ്റുന്ന കമന്റുകള്‍ ചേര്‍ക്കാന്‍ ഒരു ബ്ലോഗുതുടങ്ങിയതില്‍ എനിക്കും സന്തോഷമാണ്. ഇതിന് മുമ്പും ഇത്തരം ധാരാളം ബ്ലോഗ് വരികയും പോകുകയും ചെയ്തിട്ടുണ്ട്. പക്ഷെ മുമ്പ് പലരും ചെയ്തത്. ഞാന്‍ ഡിലീറ്റിയ കമന്റ് അതിന് കാരണമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി 'കുട്ടപ്പനാക്കി' സ്വന്തം ബ്ലോഗിലിട്ട് ഇതാണ് ഡിലീറ്റിയ കമന്റ് എന്ന് വിളിച്ചുപറയുകയായിരുന്നു. മാറ്റം വരുത്താന്‍ പാടില്ല എന്നല്ല. മാറ്റം വരുത്തിയാല്‍ അത് പറയുന്നതാണ് ഉചിതം എന്ന് സൂചിപ്പിക്കുകയായിരുന്നു. താങ്കളുടെ ബ്ലോഗിന് ആശംസകള്‍

മനുവിന്റെ ബ്ലോഗ്: യുക്തി

മനു പറഞ്ഞു...
ലത്തിഫ് ഞാന്‍ പരിഹാസം കലര്‍ത്തി ഇട്ടു പറയുന്ന പോസ്റ്റ്‌ ഈ പോസ്റ്റില്‍ ഇട്ടതും ലത്തിഫ് ഡിലിറ്റ് ചെയ്തതും ആയ കംമെണ്ടുകള്‍ (http://manuyukthi.blogspot.com/2011/01/blog-post.html ) . എന്നാല്‍ ഇതിനു മുന്‍പ് മറ്റൊരു പോസ്റ്റില്‍ ഞാന്‍ ഇട്ട എന്റെ മുന് കാമ്മണ്ടുകള്‍ ഡിലിറ്റ് ചെയ്തിരുന്നു . അതില്‍ പ്രകൊപനമോ പരിഹാസമോ ഒന്നും ഉണ്ടായിരുനില്ല . പോസ്റ്റില്‍ പറയുന്ന വിഷയത്തെ കുറിച്ച് ചില പരാമര്‍ശങ്ങളും , രണ്ടു ചോദ്യവും മാത്രമേ ഉണ്ടായിരുനുള്ള് . ആ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വേണ്ടി ആയിരിക്കും പോസ്റ്റില്‍ നിന്നും പുറത്തുള്ള ചോദ്യം എന്ന് പറഞ്ഞു ഡിലിറ്റ് ചെയ്തത് . അതില്‍ പിന്നെ ആണ് ഞാന്‍ പോസ്റ്റില്‍ പരിഹാസം കലര്‍ത്താന്‍ തുടങ്ങിയത് .
CKLatheef പറഞ്ഞു...
@മനു

വളരെ കാര്യമായി ഒന്ന് ചോദിക്കട്ടേ താങ്കള്‍ എന്റെ പോസ്‌റ്റോ മറ്റുള്ളവരുടെ ചര്‍ചയോ വായിച്ചിട്ടാണോ അഭിപ്രായം പറയുന്നത്. ഞാന്‍ തന്നെ താങ്കളുടെ ലിങ്ക് നല്‍കിയ ശേഷം പിന്നെയും താങ്കളുടെ ബ്ലോഗിന്റെ യു.ആര്‍.എല്‍ ആവര്‍ത്തിച്ച് പേസ്റ്റുന്നതെന്തിനാണ്. ചോദ്യമുണ്ടെങ്കില്‍ അത് മാന്യമായി ഉന്നയിക്കുക. അല്ലെങ്കില്‍ ദയവായി മാറിനില്‍ക്കുക.

CKLatheef പറഞ്ഞു...
വീണ്ടും ഇത്തരം സംസാരത്തിന് മുതിരുകയാണെങ്കില്‍ എന്റെ പ്രതികരണമടക്കം താങ്കളുടെ കമന്റുകള്‍ ഒഴിവാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും എന്ന് വിനയത്തോടെ താങ്കളെ അറിയിക്കുന്നു.
മനു പറഞ്ഞു...
 ലത്തിഫ് ലിങ്ക് നല്‍കിയ കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടില്ല എന്ന് ഞാന്‍ ആദ്യമേ പറയട്ടെ . അതുകൊണ്ട് ഇവിടെ വരുന്ന ആരെങ്കിലും എന്‍റെ ബ്ലോഗ്‌ കൂടെ കണ്ടോട്ടെ എന്ന് കരുതി ആണ് ലിങ്ക് നല്‍കിയത് . ക്ഷമികുക , നിര്‍ബന്തം ആണെങ്കില്‍ നിങ്ങള്ക്ക് ഈ  പോസ്റ്റുകളും  ഡിലിറ്റ് ചെയ്യാം .

തങ്ങളുടെ 2011 മുന് പോസ്റ്റുകള്‍ മാത്രമേ ഞാന്‍ വായിച്ചുള്ളൂ . അതില്‍  രാജന്‍ ഒഴിച്ച് മറ്റു  യുക്തി  വാദികള്‍  ആരും  അഭിപ്രായം  പറഞ്ഞത് ശ്രദ്ധയില്‍ പെട്ടില്ല .

"വീണ്ടും ഇത്തരം സംസാരത്തിന് മുതിരുകയാണെങ്കില്‍ " ഈ blogil ഞാന്‍ മോശമായി എന്ത് അഭിപ്രായം ആണ് പറഞ്ഞത് എന്ന് പറഞ്ഞാല്‍ തിരുത്താന്‍ ശ്രമിക്കാം .

-------------------------------------------------

എവിടെ ആണ് ഞാന്‍ നല്ല രിതി കൈവിട്ടത് എന്ന് കൂടെ ലത്തിഫ് പറയാമോ ?

ഇതില്‍ ആദ്യ റിപ്ലേ ഒഴികെ ബാക്കി എല്ലാം ലത്തിഫ് പോസ്റ്റില്‍ നിന്നും നിക്കിയിരികുന്നു . രണ്ടാമതെത് നിക്കം ചെയ്യാന്‍ കാരണം ഞാന്‍ എന്‍റെ പോസ്ടിണ്ടേ ലിങ്ക് നല്‍കിയതിനാല്‍ ആണെന്ന് പറഞ്ഞിരുന്നു . എന്നാല്‍ മുനമതെത് നിക്കം ചെയ്തത് എന്ത് കൊണ്ടെന്നു അറിയില്ല . ഇതേ രിതിയില്‍ തന്നെ ആണ് ലത്തിഫ് മറ്റു പലരും ആയി സംവാടികുനത്.  അത് തന്നെ  ആണ്  മറ്റു പലരും പറയുന്നത് . എന്നിട്ട് യുക്തി വാദികളുടെ സ്വഭാവം ശരിയല്ല എന്ന്  പറഞ്ഞു  പോസ്റ്റ്‌  ഇടുകയും  ചെയ്യും . ഇവിടെ ആരുടെ സ്വഭാവം ആണ് ശരി ആക്കേണ്ടത് എന്ന് വിശ്വാസികള്‍ ഒന്നുകൂടെ ചെക്ക് ചെയ്യേണം  






3 comments:

മനു said...

മറ്റൊരാളെ പറ്റി കുറ്റം പറയുന്ന എന്‍റെ സ്വഭാവം ഓര്‍ത്തു എനിക്ക് തന്നെ കുറ്റബോതം തോനുന്നു . രണ്ടു ദിവസം ലതിഫു മാസി സവാദിച്ചതിന്റെ ഫലം ആണ് ഇത് . ബാബു വിനെ കുറ്റം പറയുന്ന ലത്തിഫ് പുലര്‍ത്തി കൊണ്ട് വരുന്ന ബ്ലോഗ്‌ സ്വഭാവം വളരെ മ്ലെച്ചം ആണ് എന്ന് സ്വയം ഓര്‍ത്താല്‍ നല്ലത് . ബാബു റിപ്ലേ അനുവദികുനില്ല എന്നാല്‍ ലത്തിഫ് തനിക്കു വേണ്ട രിപ്ലയ്കള്‍ മാത്രം നിലനിര്‍ത്തി ബാക്കി എല്ലാം ഡിലിറ്റ് ചെയ്യുകയും സ്വയം വിജയം പ്രക്യപിക്കുകയും ആണ് ചെയ്യുനത് .

CKLatheef said...

പ്രിയ മനു,

താങ്കളോട് ഇപ്രകാരം പെരുമാറേണ്ടിവന്നതില്‍ ഖേദമില്ലാഞ്ഞിട്ടല്ല. ഞാന്‍ അവിടെനിന്ന് ഡിലീറ്റിയ കമന്റുകളാണല്ലോ ഇവിടെ താങ്കള്‍ എടുത്ത് ചേര്‍ത്തത്. കൂട്ടത്തില്‍ അത്യാവശ്യം ടിപ്പണി ചേര്‍ത്തിട്ടും. ഇതെല്ലാം വായിച്ചുകഴിഞ്ഞാല്‍ ഒരു വായനക്കാരന് എന്ത് ലഭിക്കും എന്ന് ചിന്തിച്ചുനോക്കൂ. ഒന്നും ലഭിക്കില്ല എന്ന് എനിക്ക് തോന്നി. എന്തിന് നാം ആളുകളുടെ സമയം ഇത്തരം വിഴുപ്പലക്കലുകള്‍ക്ക് വേണ്ടി നഷ്ടപ്പെടുത്തണം. താങ്കള്‍ തന്നെചിന്തിച്ച് മനസ്സിലാക്കുമെന്ന് കരുതുന്നു.

ഇതൊക്കെ കുത്തിക്കുറിക്കാന്‍ നിന്ന സമയത്ത് താങ്കള്‍ക്ക് അവ്യക്തമായ വല്ല വിഷയവും ചോദിച്ചു മനസ്സിലാക്കാമായിരുന്നു. എന്റെ ഒരബദ്ധമെങ്കിലും തിരുത്താമായിരുന്നു. താങ്കള്‍ക്കറിയുന്ന വല്ലതും വായനക്കാരുമായി പങ്കുവെക്കാമായിരുന്നു. അങ്ങനെ എന്തെങ്കിലും താങ്കള്‍ ചെയ്തുവോ.

താങ്കളോടുള്ള ഗുണകാംക്ഷ മാത്രമാണ് ഈ പ്രതികരണത്തിന് പ്രേരകം. നന്മ നേര്‍ന്ന് കൊണ്ട്.

മനു said...

പ്രിയപ്പെട്ട ലത്തിഫ് , ബ്ലോഗുലോകത്ത് ഇത്തരത്തില്‍ മറ്റൊരു പോസ്റ്റില്‍ എയുതിയ റിപ്ലയ്കള്‍ എടുത്തു ഒരു വെക്തിയുടെ സ്വഭാവം വിവരികുന്നത് ഇത് ആദ്യം ഒന്നും അല്ല . ലത്തിഫിന്റെ സുഹൃത്തുകള്‍ തന്നെ എഴുതിയ അത്തരം പോസ്റ്റില്‍ ഒന്നും തന്നെ ഇത്തരം ഒരു വാദം ഉന്നയിച്ചു വരാതെ ലതിഫിനെ കുറിച്ച് ഞാന്‍ എഴിതിയപ്പോള്‍ മാത്രം ഇത്തരത്തില്‍ ഒരു വാദം ഉന്നയികുന്നതിന്റെ അര്‍ഥം മനസിലാകുനില്ല .

"ഇതെല്ലാം വായിച്ചുകഴിഞ്ഞാല്‍ ഒരു വായനക്കാരന് എന്ത് ലഭിക്കും എന്ന് ചിന്തിച്ചുനോക്കൂ "

ലത്തിഫ് എന്നാ വായന കാരന് എന്തെങ്കിലും ലഭിക്കും എന്ന് ഞാന്‍ കരുതുനില്ല . കാരണം താന്‍ എയുതുന്നത് അല്ലാതെ മറ്റൊന്നും ശരി അല്ല എന്ന് ലത്തിഫ് പിടിവാശി പിടിക്കുന്നു എന്ന് ഞാന്‍ നേരത്തെ മനസിലാക്കിയതാണ് .മറ്റുള്ളവര്‍ക്ക് എന്ത് ലഭിക്കും എന്ന് അവര്‍ തന്നെ തിരുമാനികട്ടെ .


മറ്റുള്ളവരെ കുറ്റം പറയുന്നതിന് മുന്‍പ് സ്വന്തം ബ്ലോഗ്‌ കൂടെ ഒന്ന് നോക്കുനത് നന്നായിരിക്കും . ലത്തിഫ് തന്നെ എഴുതിയ ദൈവനിഷേധത്തിന് പിന്നില്‍ അഹങ്കാരം ! , ബാബുവും ചിന്തകനും പിന്നെ ഞാനും ഈ രണ്ടു പോസ്റ്റുകളും എഴുതുന്നതിനു മുന്‍പ് ലത്തിഫ് ഇതൊന്നും ഒര്ത്തിരുനില്ലേ ?