Wednesday, January 26, 2011

ധാര്‍മിക മുല്യവും വിശ്വാസിയും പിന്നെ കുറെ യുക്തി വാദികളും ....

എന്താണ് ഈ അന്ധവിശ്വാസങ്ങള് , എല്ലാകാര്യങ്ങളും പരിപുര്‍ണമായും അറിഞ്ഞ ശേഷമേ വിശ്വസിക്കു എന്ന് മനുഷ്യന്‍ പിടിവാശി പിടിച്ചാല്‍ ചുറ്റിപോവുകയെ ഉള്ളു . ജീവിത സരണിയില്‍ പലകാര്യങ്ങളും നമ്മള്‍ അതിനു പിന്നിലെ യുക്തിയോ അയുക്തിയോ ,ശാസ്ത്രിയതയോ നോക്കാതെ വിശ്വസിക്കുന്നു . ഇക്കാര്യത്തില്‍ യുക്തി വാദികളും വിശ്വാസികളും എല്ലാം ഒരുപോലെ ആണ് . ഇത്തരം വിശ്വാസങ്ങളെ നമുക്ക്  അന്ധവിശ്വാസം എന്ന് പറയാന്‍ കഴിയില്ല .( വാക്കുകള്‍ നല്‍കുന്ന അര്‍ഥം അല്ല വാക്യത്തില്‍ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അര്‍ഥം ) . സമുഹത്തില്‍ പൊതുവേ ഉള്ള ഒരു വിശ്വാസം തെറ്റാണു എന്നും ആ വിശ്വാസം സാമുഹത്തിന്‍റെ പൊതുവേ ഉള്ള സാമുഹിക പുരോഗതിക്കും സുരക്ഷിതത്വത്തിനും തടസം ആണ് എന്ന്   സാമുഹത്തിലെ ഒരു കുട്ടം വെക്തികളോ    അല്ലെങ്കില്‍ ഒരു വെക്തിയോ പറയുമ്പോള്‍ , ആ പ്രസ്താവനയില്‍ എത്രത്തോളം സത്യം ഉണ്ട് എന്ന് യുക്തിപരമായി ചര്‍ച്ചചെയ്യാതെ , എന്തെങ്കിലും കാരണം പറഞ്ഞു , പ്രത്യേകിച്ച് ദൈവികമായ കാരണങ്ങള്‍  പറഞ്ഞു ചര്‍ച്ചയില്‍ നിന്നും അകന്നുനില്‍ക്കുകയും തെറ്റാണു എന്ന് പറയപ്പെടുന്ന വിശ്വാസം തന്നെ എല്ലാവരും പിന്തുടരേണം എന്നും പറയുന്ന ആളിനെ നമുക്ക് അന്ധവിശ്വാസി എന്ന് പറയാം . അയാള്‍ വിശ്വസിക്കുന്ന തെറ്റാണു എന്ന് മറ്റുള്ളവര്‍ പറയുന്ന ആ വിശ്വാസത്തെ അന്ധവിശ്വാസം എന്നും പറയാം .

അത്തരത്തില്‍ വിശ്വാസികളില്‍ ഉള്ള ഒരു അന്ധവിശ്വാസ കുറിച്ചാണ് ഞാന്‍ എനി പറയാന്‍ പോകുന്നത് . എന്താണ്  ധാര്‍മിക മുല്യങ്ങള്‍ ? ഒരു സമുഹത്തില്‍ ജീവിക്കുമ്പോള്‍ സമുഹം വെക്തികള്‍ക്കുമേല്‍ ലിഖിതം അല്ലാത്തതും എന്നാല്‍ എല്ലാവരും പൊതുവേ അങ്ങികരിക്കുനതും സമുഹത്തിന്‍റെ കെട്ടുറപ്പിനും അതിജീവനത്തിനും ആവശ്യം ആണ് എന്ന് കരുതുന്നതും ആയ നിയമങ്ങള്‍ ആണ് ഒരു സാമുഹത്തിന്‍റെ  ധാര്‍മിക മുല്യങ്ങള്‍. ഇത്തരം മുല്യങ്ങള്‍ ലിഖിതം അല്ലെങ്കിലും മിമ്സുകള്‍ വഴി തലമുറകള്‍ തലമുറകള്‍ ആയി കൈമാറി വരുന്നു . ഇത്തരം ധാര്‍മിക മുല്യങ്ങള്‍ ഏതെങ്കിലും ഒരു വെക്തി മാത്രം നിരകരിക്കുമ്പോള്‍ മറ്റുള്ള വെക്തികളില്‍ നിന്നുമുള്ള സഹകരണം നഷ്ടപെടുകയും ആ വെക്തിയുടെ ആ സമുഹത്തില്‍ ഉള്ള അതിജീവനം ദുഷ്കരം ആവുകയും ചെയ്യുന്നു . 

ഇത്തരം ധാര്‍മിക മുല്യങ്ങള്‍ ഓരോ സമുഹത്തിനും വ്യത്യസ്തം ആയിരിക്കും . ഒരു സമുഹത്തില്‍ തന്നെ അത് കാലാകാലങ്ങളില്‍ മാറ്റത്തിനു വിദേയം ആയിക്കൊണ്ടിരിക്കും .മുസ്ലിം രാജ്യങ്ങളില്‍ സ്ത്രികള്‍ ശരിരം കാണിച്ചു പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷ പെടുന്നത് അധാര്‍മികം ആണ് . എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യത്തു ഇത് ഒരളവുവരെ അനുവദനിയം ആണ് . പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിന്‍റെ പ്രദാന്യം വളരെ കുറവാണ് . വസ്ത്രത്തിന്‍റെ അളവ് ഓരോ രാജ്യത്തും വെത്യസ്തം ആണെന്ന് കരുതി അവിടെ ധാര്‍മിക മുല്യം ഇല്ല എന്ന് പറയാന്‍ കഴിയില്ല . ഒരു പ്രത്യേക ധാര്‍മിക മുല്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു സമുഹത്തിന് അവരുടെ സമുഹത്തില്‍ നിന്നും വെത്യാസം ആയ ഒരു ധാര്‍മിക മുല്യം വച്ച് പുലര്‍ത്തുന്ന സമുഹത്തില്‍ നിന്നും അകന്നുനില്‍ക്കുന്നത് സ്വാഭാവികം ആണ്. എന്നാല്‍ അതിനെ പരിഹസിക്കേണ്ട ആവശ്യം തിരെ ഇല്ല . കാരണം ആ സമുഹത്തില്‍ ജീവിക്കാന്‍ അത്തരം ധാര്‍മിക മുല്യങ്ങള്‍ മതിയാകും .ഒരു പക്ഷെ അത്തരം ധാര്‍മികത ആ സമുഹത്തെ നശിപ്പിക്കുമെങ്കില്‍ അല്ലെങ്കില്‍ ആ ധാര്‍മികയുടെ ഫലമായി സമുഹത്തില്‍ ഒരു വിഭാഗം അടിച്ചമര്‍ത്ത പെടുന്നു എങ്കില്‍ ആ സമുഹം സ്വയമേ ആ ധാര്‍മികതയെ തള്ളികളയുകയും പുതിയവ സ്വികരിക്കുകയും ചെയ്യും . ഒരു സമുഹത്തില്‍ നിന്നും മറ്റൊരു സമുഹതിലേക്ക് ധാര്‍മിക  മുല്യങ്ങള്‍ കൈമാറ്റ പ്പെടുന്നതും സ്വാഭാവികം ആണ് .

എനി നമുക്ക് മതങ്ങള്‍ ഉള്ള ധാര്‍മികത എന്താണ് എന്ന് നോക്കാം . മതങ്ങള്‍ അവ രൂപപ്പെടുന്ന കാലത്ത് ആ സമുഹത്തില്‍ നിലനിന്നിരുന്ന ധാര്‍മിക മുല്യങ്ങള്‍ അതേ പടിയോ അല്ലെങ്കില്‍ അല്‍പ്പം വെത്യാസ പ്പെടുത്തിയോ  ദൈവം ആവശ്യപ്പെടുന്ന ധാര്‍മിക എന്ന് പറഞ്ഞു ആ സമുഹത്തെ അടിച്ചേല്‍പ്പിക്കുന്നു . ഇത്തരത്തില്‍ ദൈവം അനുവദിക്കുന്ന ധാര്‍മികതയുടെ പ്രദാന പ്രശ്നം എന്തെന്നാല്‍ അത് മാറ്റത്തിനു വിദേയം ആയി കാലത്തിനു അനുസരിച്ച് മാറില്ല എന്നതാണ്. അതുകൊണ്ട് തന്നെ മറ്റൊരു സമുഹത്തില്‍ ഉള്ള ഒരു ധാര്‍മിക  മുല്യം സ്വന്തം സമുഹത്തില്‍ ഉപകരപെടും എന്ന് ബോദ്യം ഉണ്ടായാല്‍ പോലും അതൊന്നും സ്വികരിക്കാന്‍ അവര്‍ക്ക് കഴിയില്ല .ദൈവം പറഞ്ഞ ധാര്‍മിക  മുല്യം അതിനു ഒരു തടസം ആകും . മുസ്ലിം രാജ്യങ്ങളില്‍ സ്ത്രി സമുഹികമായി പിന്നോട്ടുനില്‍ക്കാന്‍ ഇത് ഒരു കാരണം ആണ്  . എന്നാല്‍ ചില ദൈവിക ധാര്‍മിക  മുല്യവും സമുഹത്തിന് തന്നെ ദോഷകരമായി ഭവിക്കും എന്ന് കരുതുമ്പോള്‍ ചില വിട്ടുവിഴ്ചകള്‍ നടത്താന്‍ മത പുരോഹിതന്‍മാര്‍ അനുവാദം നല്‍കും  . എന്നാല്‍ സ്ത്രി സംബന്ധി ആയ അല്ലെങ്കില്‍ ലൈഗികത സംബന്ധി ആയ വിഷയങ്ങളില്‍ ഇത്തരം വിട്ടുവിഴ്ച തിരെ ഉണ്ടാവുകയില്ല . 

ഞാന്‍ ആദ്യം പറഞ്ഞ അന്ധവിശ്വാസം കൂടെ ഇവിടെ ഒരു വിഷയം ആകുന്നു . ദൈവം പറഞ്ഞു എന്ന് പറയുന്ന  ധാര്‍മിക  മുല്യം അന്ധവിശ്വാസം മുലം മത വിശ്വാസികള്‍ തള്ളിപറയാന്‍ തയ്യാറാകുനില്ല . മറ്റൊരു തരം ധാര്‍മിക  മുല്യം നിങ്ങള്ക്ക് ഇപ്പോള്‍ ഉള്ളതിലും നല്ലത് ആണ് എന്ന് കണ്മുന്നില്‍ കണ്ടാല്‍ പോലും അവര്‍ വിശ്വസിക്കുകയില്ല . രണ്ടു വെത്യസ്ത സമുഹം രണ്ടു വെത്യസ്ത ധാര്‍മിക  മുല്യം വച്ച് പുലര്‍ത്തുകയും രണ്ടും ഒരുപോലെ നല്ലത് ആവുകയും ചെയ്യുമ്പോള്‍ ഒന്ന് മറ്റൊന്നിനെ കളിയാക്കുന്നതോ തെറ്റാണു എന്ന് പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ശരി അല്ല . അത് കൊണ്ട് തന്നെ സ്വതന്ത്ര ലൈഗികത നിലവില്‍ ഉള്ള സമുഹം നശിച്ചു പോകും എന്നും മറ്റും വിശ്വാസികള്‍ വിളിച്ചു പറയുന്നത് ശരി അല്ല . പ്രത്യേകിച്ച് അത്തരം സമുഹം മികച്ച രിതിയില്‍ തന്നെ നമുക്കിടയില്‍ ജീവിക്കുമ്പോള്‍ . 



















4 comments:

മനു said...

സമുഹത്തില്‍ പൊതുവേ ഉള്ള ഒരു വിശ്വാസം തെറ്റാണു എന്നും ആ വിശ്വാസം സാമുഹത്തിന്‍റെ പൊതുവേ ഉള്ള സാമുഹിക പുരോഗതിക്കും സുരക്ഷിതത്വത്തിനും തടസം ആണ് എന്ന് സാമുഹത്തിലെ ഒരു കുട്ടം വെക്തികളോ അല്ലെങ്കില്‍ ഒരു വെക്തിയോ പറയുമ്പോള്‍ , ആ പ്രസ്താവനയില്‍ എത്രത്തോളം സത്യം ഉണ്ട് എന്ന് യുക്തിപരമായി ചര്‍ച്ചചെയ്യാതെ , എന്തെങ്കിലും കാരണം പറഞ്ഞു , പ്രത്യേകിച്ച് ദൈവികമായ കാരണങ്ങള്‍ പറഞ്ഞു ചര്‍ച്ചയില്‍ നിന്നും അകന്നുനില്‍ക്കുകയും തെറ്റാണു എന്ന് പറയപ്പെടുന്ന വിശ്വാസം തന്നെ എല്ലാവരും പിന്തുടരേണം എന്നും പറയുന്ന ആളിനെ നമുക്ക് അന്ധവിശ്വാസി എന്ന് പറയാം . അയാള്‍ വിശ്വസിക്കുന്ന തെറ്റാണു എന്ന് മറ്റുള്ളവര്‍ പറയുന്ന ആ വിശ്വാസത്തെ അന്ധവിശ്വാസം എന്നും പറയാം .

bobycochin said...

ദൈവം പറഞ്ഞു എന്ന് പറയുന്ന ധാര്‍മിക മുല്യം അന്ധവിശ്വാസം മുലം മത വിശ്വാസികള്‍ തള്ളിപറയാന്‍ തയ്യാറാകുനില്ല . മറ്റൊരു തരം ധാര്‍മിക മുല്യം നിങ്ങള്ക്ക് ഇപ്പോള്‍ ഉള്ളതിലും നല്ലത് ആണ് എന്ന് കണ്മുന്നില്‍ കണ്ടാല്‍ പോലും അവര്‍ വിശ്വസിക്കുകയില്ല . രണ്ടു വെത്യസ്ത സമുഹം രണ്ടു വെത്യസ്ത ധാര്‍മിക മുല്യം വച്ച് പുലര്‍ത്തുകയും രണ്ടും ഒരുപോലെ നല്ലത് ആവുകയും ചെയ്യുമ്പോള്‍ ഒന്ന് മറ്റൊന്നിനെ കളിയാക്കുന്നതോ തെറ്റാണു എന്ന് പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ശരി അല്ല

മനു said...

അന്ധവിശ്വാസം എന്തെന്ന് മുകളില്‍ പറഞ്ഞത് കൂടെ ചേര്‍ത്ത് വായിക്കുക

CKLatheef said...

യഥാര്‍ഥ വിശ്വാസം, അന്ധവിശ്വാസം, ധാര്‍മികമൂല്യം, സദാചാരം, ആചാരമര്യാദകള്‍ ഇവടെയക്കുറിച്ചെല്ലാം ഒരു യുക്തിവാദി തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. മതങ്ങളെ അവന്‍ വിമര്‍ശിക്കുന്നതിന്റെ മുഖ്യകാരണവും അതുതന്നെ. അതില്‍നിന്നുണ്ടായ കണ്‍ഫ്യൂഷനാണ് ഈ പോസ്റ്റ് നിറയെ.

ഞാന്‍ ധാരാളം അതിനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞതിനാല്‍ അതിന് വേണ്ടി ഇനിയും സമയം കളായനില്ല. ക്ഷമിക്കുക. ഇതൊക്കെ ഒന്ന് വായിച്ചു വെക്കുക. യുക്തിയോടെ വിമര്‍ശിക്കാനെങ്കിലും പ്രയോജനപ്പെടും.