Tuesday, January 25, 2011

ദൈവത്തിന്‍റെ പത്തു മണ്ടത്തരങ്ങള്‍ :)

1 . ആദ്യം തന്നെ എല്ലാ പ്രജകളുടെയും വിശ്വാസം നേടി എടുക്കാന്‍ കഴിഞ്ഞില്ല എന്നത് ആണ്
യുക്തിവാദികള്‍ ഇപ്പോഴും  എതിര്‍പ്പ് പ്രകടിപികുന്നു .  പ്രജകള്‍ ആരും വിശ്വസിച്ചില്ലെങ്കിലും  ദൈവത്തിനു ഒരു ചുക്കും ഇല്ലെടാ ചെക്കാ എന്ന് പറയാന്‍ വരട്ടെ . പ്രവാചകന്‍മാരെ കൊണ്ട്  പ്രചരണം നടത്തിയ ശേഷം ആണ് ഈ തോല്‍വി എന്ന് ഓര്‍ക്കേണം .( പറഞ്ഞു വന്നപ്പോള്‍ ഓര്‍ത്തത്‌ ആണ് , യുക്തി വാദികള്‍ക്കിടയില്‍ കൊണ്ഗ്രസിലെ മുരളിയുടെ അവസ്ഥ ആണ് ദൈവത്തിനു ഇപ്പൊ )

2 .
ലോകം തന്നെ രണ്ടു ചേരി തിരിഞ്ഞു യുദ്ധം ചെയ്യുവാന്‍ കാരണം ആകുംവിദം രണ്ടു പ്രവാചകന്മാരെ നിയമിച്ചു . ഇന്ത്യയില്‍ എത്തുമ്പോള്‍ അത് മുനാണ് . എന്നാല്‍ ഒരാള്‍ പൊതുവേ ശാന്തന്‍ ആയതു കൊണ്ട് യുദ്ധം ചെയ്യുന്നത് രണ്ടു ആണ് എന്ന് തന്നെ പറയാം .

3 . ആര്‍ക്കുവേണമെങ്കിലും ആവശ്യാനുസരണം വളച്ചൊടിക്കാന്‍ കഴിയുന്ന വേദ പുസ്തകം ഉണ്ടാക്കി വച്ചു . ഞാന്‍ എന്തെങ്കിലും പ്രത്യേകിച്ച് പറയേണം എന്ന് തോന്നില്ല . ഒരു ആയതില്‍നിന്നും തന്നെ 60000 അര്‍ഥങ്ങള്‍ വരെ ഉണ്ടാക്കാം പോലും . അപ്പം നാലുകെട്ടാം എന്നത് നാല്‍പതോ നാനുറോ ആക്കാന്‍ ഒരു കുഴപ്പവും ഇല്ല . പിന്നെ ഒരു ആയതു കൊടുത്തിട്ട്  
60000  അര്‍ഥം ഉണ്ടാക്കി തരാമോ എനൊന്നും  പറഞ്ഞ ആളോട് ചോദിക്കരുത് . പുള്ളി വല്യ പിടിപാടുള്ള പുള്ളിയാ .

4 . 
പ്രവാചകന്‍മാര്‍ മാര്‍ വഴി മനുഷ്യര്‍ക്ക്‌ നല്‍കിയ അറിവുകളില്‍ ഒന്നും മനുഷ്യ കൈ കടത്തല്‍ ഇല്ലാതെ സുക്ഷിച്ചു വയ്ക്കാന്‍ കഴിഞ്ഞില്ല .   എന്ത് ചെയ്യേണം എന്ന് പറ . ഇത്രയും കാര്യക്ഷമത ഇല്ലാത്ത ഒരു ദൈവമേ . അതില്‍ കൈ കടത്തല്‍ ഇല്ല എന്ന് പറയുന്ന ഒന്ന് പോലും മറ്റുള്ളവര്‍ ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണ് .

5 . എന്തിനു വേണ്ടി പ്രചരണം നടത്തിയോ അതിന്‍റെ എതിര്‍ വശം മനസിലാക്കി പ്രവര്‍ത്തിക്കുന്ന അനുയായികളെ ഉണ്ടാക്കി . പറയാന്‍ ആണെങ്കില്‍ ഏറെ പറയേണം . ചുരുക്കി പറഞ്ഞാല്‍ ' കൈവെട്ടാല്‍ = സ്നേഹ  പ്രകടനം ' എന്ന് പറയാം .

6 .  മനുഷ്യന് പോലും യുക്തി ഇല്ല എന്ന് തോനുന്ന ആശയങ്ങള്‍ പ്രച്ചരിപിച്ചു . യുക്തി ഇല്ലാത്തതു എന്ന് യുക്തി വാദികള്‍ പറയുന്നു എങ്കിലും ഇതില്‍ ഒക്കെയും യുക്തി ഉണ്ട് എന്ന് എന്നാണു വിശ്വാസികള്‍ പറയുന്നത് . അത് അവിടെ നില്‍കട്ടെ
അഖിലാണ്ഡം മുഴുവന്‍ നിര്‍മിച്ച  വിശ്വ നാഥന് ഒരു സംശയത്തിനു പോലും ഉണ്ടാകാന്‍  ഇട നല്‍കാനാകാത്ത തരത്തില്‍ ആശയങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ആനയെ മേടിച്ചിട്ട് തോട്ടി മേടിക്കാന്‍ പണം ഇല്ലാതെ പോയത് പോലെ ആകില്ലേ ?

7 . എല്ലാ ജനങ്ങള്‍ക്കിടയിയും പ്രചരണം നടത്താന്‍ കഴിഞ്ഞില്ല . ഇപ്പോയും ദൈവം പറഞ്ഞത് എന്താണ് എന്ന് അറിയാത്ത എത്രയോ ആള്‍ക്കാര്‍ ഉണ്ട് . പ്രചാരണത്തിന് തെറ്റായ മാര്‍ഗം തിരഞ്ഞെടുത്തു.

8 . ദൈവത്തിനു ശാസ്ത്രം അറിയില്ലായിരുന്നു എന്ന് കൊച്ചു കുട്ടികളെ കൊണ്ട് പോലും പറയിപ്പിക്കുന്ന വിദത്തില്‍ ശാസ്ത്രത്തെ വിശദികരിച്ചു . പരന്ന ഭുമിയും നക്ഷത്രങ്ങള്‍ തോരേണം കെട്ടിയ ആകാശവും ഒക്കെ സുചനകള്‍ മാത്രം .

9 . സംശയങ്ങള്‍ ഇനിയും ഭാക്കി നില്‍ക്കുമ്പോഴും , അതൊക്കെ പറഞ്ഞു തരാന്‍ ഉള്ള പ്രവാചകന്മാരുടെ വരവ് നിര്‍ത്തി വച്ചു . എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നതിന് മുന്‍പ് നാലാളോട് ചോദിക്കുന്ന പതിവ് അങ്ങേര്‍ക്കു പണ്ടേ ഇല്ല . ഇത്തരം കാര്യങ്ങള്‍ ഒക്കെ രണ്ടു വട്ടം ആലോചിച്ചു ചെയ്യേണ്ടേ ? നിര്‍ത്തിവച്ച റേഷന്‍ പുനസ്ഥാപിക്കാന്‍ വല്ല വഴിയും ഉണ്ടോ ആവോ ?

10 . ഇതൊക്കെ പറയാനും പ്രചരിപ്പിക്കാനും ഈ ബ്ലോഗ്‌ പോലുള്ള
സാധനം എന്നെ പോലുള്ളവര്‍ക്ക് തുറന്നു വച്ചു തന്നു .  ഛെ കഷ്ടം അങ്ങേരു തന്നെ തെറ്റ് ചെയ്യാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കിത്തരും  , ഞാന്‍ ആയിരുന്നെങ്കില്‍ ,ഇത് പോലുള്ള കാര്യം എഴുതുമ്പോള്‍  നോ നോ മോനു ഡോണ്ട് ഡു ദാറ്റ്‌ എന്ന് പറഞ്ഞു വരുന്ന ഒരു പോപ്‌ അപ്പ്‌ ഉണ്ടാക്കാന്‍ ഇത് ഉണ്ടാക്കിയവനോട് പറയുമായിരുന്നു .

11 comments:

മനു said...

ആദ്യം തന്നെ എല്ലാ പ്രജകളുടെയും വിശ്വാസം നേടി എടുക്കാന്‍ കഴിഞ്ഞില്ല എന്നത് ആണ് .
യുക്തിവാദികള്‍ ഇപ്പോഴും എതിര്‍പ്പ് പ്രകടിപികുന്നു . പ്രജകള്‍ ആരും വിശ്വസിച്ചില്ലെങ്കിലും ദൈവത്തിനു ഒരു ചുക്കും ഇല്ലെടാ ചെക്കാ എന്ന് പറയാന്‍ വരട്ടെ . പ്രവാചകന്‍മാരെ കൊണ്ട് പ്രചരണം നടത്തിയ ശേഷം ആണ് ഈ തോല്‍വി എന്ന് ഓര്‍ക്കേണം .( പറഞ്ഞു വന്നപ്പോള്‍ ഓര്‍ത്തത്‌ ആണ് , യുക്തി വാദികള്‍ക്കിടയില്‍ കൊണ്ഗ്രസിലെ മുരളിയുടെ അവസ്ഥ ആണ് ദൈവത്തിനു ഇപ്പൊ )

Unknown said...

മതം മനുഷ്യ സൃഷ്ടി ആണെന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസി ... :) , വാക്കുകള്‍ കൊണ്ട് വാചാലന്‍ ആകാന്‍ ആര്‍ക്കും കഴിയും . മതം അത്തരം വാചക കസര്‍ത്ത് ആണ് . ആ വാചക കസര്‍ത്ത് തട്ടി തെറിപിച്ചു മനസിനെ സ്വതന്ദ്രം ആക്കിയാല്‍ പരമമായ സത്യം മനസിലാകും

-----------------------------------------

പുളുത്തി

..naj said...

ഭയങ്കര ചിന്തകള്‍ !
വലിയ പ്രതീക്ഷ വെച്ച് വന്നതാണ്.
അടുത്ത നോബല്‍ പ്രൈസിന് recomment ചെയ്യട്ടെ !

മനു said...

നിങ്ങള്‍ പറയുന്ന ഉടന്‍ തരാന്‍ ഒരു നോബല്‍ പ്രൈസ് ആരെങ്കിലും എടുത്തു വച്ചിട്ടുണ്ടെങ്കില്‍ അങ്ങിനെ തന്നെ  ആവാം നാജ് .

സയ്യിദ് സല്‍മാന്‍ said...

മനു...
ആ പ്രാസം കൊള്ളാം "മതം മനുഷ്യ സൃഷ്ടിയാണ്"...പക്ഷെ... പൊട്ടക്കിണറ്റില്‍ കിടക്കുന്ന തവളയുടെ വിചാരം അതുതെന്നെയാണ് അവരുടെ ലോകം എന്ന്....
പിന്നെ നിന്റെ എല്ലാ കാര്യങ്ങളും നടക്കുന്നത് നിന്റെ നിയന്ത്രണത്തിലാണെങ്കില്‍ എന്തെ നിന്റെ മരണം നിനക്ക് നിയന്തിക്കുവാന്‍ കഴിയാത്തത്.....

മനു said...

കൊള്ളാം സല്‍മാന്‍ , കുറെ തവളകള്‍ പൊട്ട കിണറ്റില്‍ കിടക്കുമ്പോള്‍ അതില്‍ ഒരു തവള താന്‍ സ്വപ്നത്തില്‍ കണ്ട പുറം ലോകത്തെ പറ്റി പറഞ്ഞ നിറമുള്ള കഥകളും അയവിറക്കി ഇരിക്കുന്നതിലും നല്ലത് ഈ പൊട്ട കിണറു മാത്രം ആണ് ലോകം എന്നും കരുതി ഇരിക്കുന്നതാണ് .

എന്‍റെ എല്ലാ കാര്യങ്ങളും നടക്കുന്നത് എന്‍റെ നിയന്ത്രണത്തില്‍ ആണ് എന്ന് ഞാന്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുനില്ല .

ഓലപ്പടക്കം said...

മനൂ, അഭിപ്രായങ്ങളോട് യോജിക്കുന്നു. നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ തത്പര്യമുണ്ട്. ഓര്‍കുട്ടിലോ ഫേസ്ബുക്കിലോ സുഹൃത്താകുമെങ്കില്‍ സന്തോഷമുണ്ട്

plz sent a mail with ur name to praveeniiser@gmail.com

മനു said...

manuyukthi@gmail.com .സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ഒനും അംഗം അല്ല . ഇമെയില്‍ അയക്കാം .

Unknown said...

Ningelu Blog Vazhichappol Oru Karyem Manasilayi Ningelkku Mathengele kurichu Vyakthamyi onnum Ariyilla. Oru Mathatheyum Padikkan Vendi Sremichittila..... Arokkeyo Paranjethum Kettu Kelviyum Mathramanu Ningalkullu... Nammel Mathangele Kurichu Vyekthamayi Manasilakathe Athine Patti Parayunethil Oru Karyavum ella... Vedham Chumakkunna Kazhuthaye Pole avaruthu...

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...

ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo


വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...

പ്രിയപ്പെട്ട മനു,

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടു ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).