Monday, January 24, 2011

അനാദി കാലത്തേ കുറിച്ചുള്ള അറിവ് സാധ്യമോ ?

ദൈവത്തിന്‍റെ കഴിവുകളെ പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന ഒരു കാര്യം ആണ് ദൈവത്തിന്‍റെ അനാദി കാലത്തേ കുറിച്ചുള്ള അറിവ് . ഇത് എത്ര മാത്രം സാധ്യം ആണ് ? ഈ വിഷയത്തെ കുറിച്ച് എനിക്ക് പറയാന്‍ ഉള്ളത് രണ്ടു കാര്യങ്ങള്‍ ആണ് .
 


മനുഷ്യന് തെറ്റും ശരിയും തിരഞ്ഞെടുക്കാന്‍ അവസരം എവിടെ ?

ദൈവത്തിനു അനാദി കാലത്തേ കുറിച്ചുള്ള അറിവ് ഉണ്ടെങ്കില്‍ , ഒരു കുട്ടി ജനിക്കുന്നതിനു മുന്‍പ് തന്നെ ആ കുട്ടി എങ്ങിനെ ജീവിക്കും എങ്ങിനെ മരിക്കും , ജനനത്തിനും മരണത്തിനും ഇടയില്‍ എന്തൊക്കെ തെറ്റുകള്‍ ചെയ്യും , എന്തൊക്കെ ശരികള്‍ ചെയ്യും , എന്നിങ്ങനെ സകല വിവരങ്ങളും ദൈവത്തിനു അറിയാം . ദൈവത്തിന്‍റെ അറിവ് മനുഷ്യന് തിരുത്താന്‍ കഴിയില്ല . ഒരു വ്യക്തി അന്‍പതാം വയസില്‍ ഒരു കൊലപാതകം  ചെയ്യും എന്ന് ദൈവത്തിനു അറിയാമെങ്കില്‍ അന്‍പതാം വയസില്‍ ആ വ്യക്തി ഒരു കൊലപാതകം ചെയ്തേ മതിയാകൂ . മനുഷ്യന് ദൈവം കൊടുത്ത ശരിയും തെറ്റും തിരഞ്ഞെടുക്കാന്‍ ഉള്ള കഴിവ് അവിടെ നിര്‍ഗുണം ആണ് . കാരണം ദൈവത്തിന്‍റെ അറിവ് മനുഷ്യന് തിരുത്താന്‍ കഴിയില്ല . കൊലപാതകം ചെയ്യും എന്നാണ് ദൈവത്തിന്‍റെ അറിവ് . ആ വ്യക്തി അയാളുടെ ശരിയും തെറ്റും തിരങ്ങെടുക്കാന്‍ ഉള്ള കഴിവ് ഉപയോഗിച്ച് കൊലപാതകം ചെയ്യില്ല ഇന്ന ഒരു തിരുമാനം എടുത്തു എന്നിരിക്കട്ടെ . അപ്പോള്‍ അത് ദൈവത്തിന്‍റെ അറിവിന്‍റെ തിരുത്തല്‍ ആകും . ചുരുക്കി പറഞ്ഞാല്‍ അനാദി കാലത്തേ കുറിച്ചുള്ള അറിവ് ഒരു സിനിമ തിരക്കഥ പോലെ ദൈവം രേഖപ്പെടുത്തി വച്ചിട്ടുണ്ട് . ആ തിരക്കഥ വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഉള്ള  അഭിനേതാക്കള്‍ മാത്രം ആണ് നമ്മള്‍ . തിരക്കഥയില്‍ പറഞ്ഞതിന് അപ്പുറം ഒരു തരി പോലും അനങ്ങാന്‍ നമുക്ക് അവകാശം ഇല്ല . ദൈവം തന്നെ തിരക്കഥയില്‍ എഴുതി വച്ച തെറ്റും ശരിയും നാം വള്ളിപുള്ളി വിടാതെ അനുസരിച്ച് ചെയ്തതിനു എങ്ങിനെ മരണാനന്തര ശിക്ഷ തരും . വ്യക്തി എന്ത് തെറ്റ് ചെയ്താലും അത് ദൈവം പറഞ്ഞിട്ട് അല്ലെ . അല്ലെങ്കില്‍ ദൈവം നല്‍കിയ തിരക്കഥ അനുസരിച്ച് ജീവിക്കാന്‍ പറയുന്നത് കൊണ്ടല്ലേ ?

ഇനി മറ്റൊരു കാര്യം ഒരു വ്യക്തി ജനിക്കുന്നതിനു മുന്‍പ് അനാദി കാലത്തേ കുറിച്ച് അറിവുള്ള ദൈവത്തിനു  ആ വ്യക്തി മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ നരകത്തില്‍ പോകുമോ , നരകത്തില്‍ ആണെങ്കില്‍ എന്തൊക്കെ ശിക്ഷ ആ വ്യക്തിക്ക് നരകത്തില്‍ ലഭിക്കും എന്ന് ഒക്കെയും അറിവുണ്ടായിരിക്കും . ഇതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസിലാക്കാം , ഒന്ന് മുകളില്‍ പറഞ്ഞത് പോലെ മനുഷ്യന് സ്വതന്ത്രം ആയി ഒന്നും ചെയ്യാന്‍ കഴിയില്ല . രണ്ടു ഭുമിയില്‍ മനുഷ്യനെ അയക്കുന്നത് അവനെ പരീക്ഷിക്കാന്‍ ആണ് എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ല . കാരണം പരിക്ഷ എഴുതുന്നതിനു മുന്‍പ് തന്നെ റിസള്‍ട്ട് ദൈവം നിശ്ചയിച്ചു കഴിഞ്ഞു . ഇനി ഈ പരീക്ഷ എഴുതി ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല . കാരണം റിസള്‍ട്ട് അറിയേണ്ടത് ദൈവത്തിനു ആണ് . അത് ദൈവത്തിന്‍റെ കയ്യില്‍ ഉണ്ട് . ഇനി അഥവാ മനുഷ്യനാണ് റിസള്‍ട്ട് അറിയേണ്ടത് എങ്കില്‍ ദൈവത്തിനു അറിയാവുന്ന റിസള്‍ട്ട് ചുമ്മാ അങ്ങ് പറഞ്ഞാല്‍ മതി . വെറുതെ പത്തു അറുപതു കൊല്ലം ഭുമിയില്‍ ഇട്ടു പരീക്ഷിക്കുക ഒന്നും വേണ്ട . അങ്ങിനെ ചുമ്മാ എഴുതാത്ത പരിക്ഷയുടെ റിസള്‍ട്ട് പറഞ്ഞാല്‍ മനുഷ്യന്‍ വിശ്വസിക്കുമോ ? വിശ്വസിപ്പിക്കാന്‍ ദൈവത്തിനു കഴിയില്ലേ എന്നാണ് ചോദ്യം ?

പരീക്ഷയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്‍മ വന്നത് . പഠിക്കുന്ന കാലത്ത് ഒരു കുട്ടിയോട് അധ്യാപകന്‍ പറഞ്ഞു ' നീ ഇക്കൊല്ലം പരീക്ഷ എഴുതിയിട്ട് കാര്യം ഇല്ലെടാ , ഞാന്‍ നിന്നെ തിര്‍ച്ചയായും തോല്പിക്കും ' അവന്‍ അടുത്ത ദിവസം ആത്മഹത്യ ചെയ്തു .നല്ലപോലെ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു . അധ്യാപകന്‍ പറഞ്ഞത് അനുസരിച്ച് അവന്‍റെ റിസള്‍ട്ട് പരിക്ഷ എഴുതുന്നതിലും മുന്‍പ് അറിവുള്ള കാര്യം ആണ് . ഇനി അവന്‍ പരീക്ഷ എഴുതിയാല്‍ എന്ത് ഇല്ലെങ്കില്‍ എന്ത് ഇത് തന്നെ അല്ലെ മനുഷ്യന്‍റെ കാര്യവും . റിസള്‍ട്ട് അവിടെ ഉണ്ട് . ഇനി വിശ്വാസി ജീവിച്ചാല്‍ എന്ത് ഇല്ലെങ്കില്‍ എന്ത് ?

അനാദി കാലത്തെ പറ്റി അറിവ് ഉണ്ടെങ്കില്‍ പിന്നെ ദൈവം എന്തിനു ?

ആദ്യം ദൈവം എന്തിനു എന്ന് അറിയേണം . എന്തിനു എന്ന് എനിക്ക് അറിയില്ല പക്ഷെ ദൈവം ഈ ലോകം സൃഷ്ടിച്ചു പരിപാലിച്ചു പോകുന്നു എന്ന് കേട്ടിട്ടുണ്ട് . ഇനി ഈ പറയുന്ന ദൈവത്തിനു അനാദി കാലത്തെ കുറിച്ചുള്ള അറിവ് ഉണ്ടെങ്കില്‍ ദൈവം ഭാവിയില്‍ എന്ത് ചെയ്യണം , എങ്ങിനെ ചെയ്യേണം എനൊക്കെ അറിഞ്ഞിരിക്കേണം . എന്ന് വച്ചാല്‍ ദൈവത്തിന്‍റെ അനാദി ഭാവിയും ദൈവം അറിഞ്ഞിരിക്കേണം .അങ്ങിനെ ഒരു അറിവ് ഉണ്ടെങ്കില്‍ പിന്നെ ദൈവത്തിനു പോലും ആ അറിവ് മറികടന്നു ഒന്നും ചെയ്യാന്‍ കഴിയുക ഇല്ല . അഥവാ ചെയ്താല്‍ അത് ദൈവത്തെ പറ്റി ദൈവത്തിനു തന്നെ ഉള്ള അറിവ് തിരുത്തല്‍ ആകും . ദൈവം പോലും സ്വയം തിരുമാനം എടുക്കാനോ പ്രവര്‍ത്തിക്കാനോ കഴിവ് ഇല്ലാത്തവന്‍ ആകും . ഒരു വ്യക്തി നരകത്തില്‍ എത്തി ശിക്ഷ അനുഭവിക്കാന്‍ നേരം അയാള്‍ക്ക്‌ കുറച്ചു ഇളവു കൊടുക്കാം എന്ന് ദൈവം കരുതേണം എങ്കില്‍ അത് നേരത്തെ എഴുതിയ തിരക്കഥയിലെ ഒരു ഭാഗം ആയിരിക്കേണം . അല്ലെങ്കില്‍ ദൈവം ആ വ്യക്തിക്ക് അങ്ങിനെ ഒരു ഇളവു കൊടുക്കും എന്ന് നേരത്തെ ദൈവത്തിനു അറിയില്ലായിരുന്നു എന്ന് വരും . അത് അനാദി കാലത്തേ കുറിച്ചുള്ള അറിവിന്‌ വിരുദ്ധം ആണ് . അപ്പോള്‍ ദൈവം സ്വയം ഒരു തിരുമാനം എടുക്കാന്‍ പോലും കഴിവില്ലാത്തവന്‍ ആകും

ഇവിടെ അനാദി കാലത്തെ കുറിച്ചുള്ള അറിവ് എന്ന കഴിവിന് മുന്‍പില്‍ മനുഷ്യന് ഒപ്പം ദൈവം പോലും ഒരു പാവ ആയി മാറുകയാണ് . ലോകം എന്നത് ഒരു പാവക്കൂത്തും .എല്ലാം തിരുമാനിക്കുന്നത്  അനാദി കാലത്തെ അറിവ് ആണ് . പരമ ശിവന്‍ , തൊടുന്നത് എല്ലാം ഭസ്മം ആയിപോകട്ടെ എന്ന് ഒരു രക്ഷസന് വരം കൊടുത്ത കഥ ഉണ്ട് . വരം കിട്ടിയ രാക്ഷസന്‍ ആദ്യം തൊടാന്‍ ഓടിയത് ശിവനെ ആയിരുന്നു . ശിവന്‍ ഓടി ഓടി ,അവസാനം മറ്റൊരു ദൈവം വേണ്ടി വന്നു ശിവനെ രക്ഷിക്കാന്‍ . ഇത് പോലെ ദൈവത്തിന്‍റെ ഒരു കഴിവ് ദൈവത്തെ പോലും ഇല്ലാതാക്കുന്നതാണ് നമ്മള്‍ മുകളില്‍ വായിച്ചത് .

ശക്തിമാന്‍ എന്ന ഒരു കഥാപാത്രത്തെ വിശ്വസിച്ചു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടിയ ഒരു കുട്ടിയെ പറ്റി കേട്ടിട്ടുണ്ട് . അപ്പോള്‍ ശക്തിമാനെക്കാളും  അധികാരവും കഴിവും ഉള്ളതും എതിരാളികള്‍ ഇല്ലാത്തവനും , മരിച്ചു കഴിഞ്ഞാല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം ഒരുക്കിത്തരുന്നവനും ആയ ദൈവം എന്ന കഥാപാത്രത്തെ മുതിര്‍ന്ന  വ്യക്തികള്‍ പോലും വിശ്വസിക്കുന്നതില്‍ തെല്ലും അതിശയം ഇല്ല .  ‘വണ്‍ മാന്‍ ഷോ ' എന്ന ചിത്രത്തില്‍ സലിം കുമാര്‍ പറഞ്ഞത് പോലെ ആണ് ചില വിശ്വാസികളുടെ കാര്യം ' ഇനി ചിലപ്പോ ബിരിയാണി കൊടുക്കുനുണ്ടെങ്കിലോ ' . ദൈവം പറഞ്ഞ ഇത്രയും കാര്യം ഇല്ല എന്ന് മനസിലായാലും വിശ്വാസി ദൈവത്തിനു പുറകെ ഓടും . എന്തിനാ ' ഇനി ചിലപ്പോ സ്വര്‍ഗം ഉണ്ടെങ്കിലോ?








11 comments:

മനു said...

ശക്തിമാന്‍ എന്ന ഒരു കഥാപാത്രത്തെ വിശ്വസിച്ചു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടിയ ഒരു കുട്ടിയെ പറ്റി കേട്ടിട്ടുണ്ട് . അപ്പോള്‍ ശക്തിമാനെക്കാളും അധികാരവും കഴിവും ഉള്ളതും എതിരാളികള്‍ ഇല്ലാത്തവനും , മരിച്ചു കഴിഞ്ഞാല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം ഒരുക്കിത്തരുന്നവനും ആയ ദൈവം എന്ന കഥാപാത്രത്തെ മുതിര്‍ന്ന വ്യക്തികള്‍ പോലും വിശ്വസിക്കുന്നതില്‍ തെല്ലും അതിശയം ഇല്ല . ‘വണ്‍ മാന്‍ ഷോ ' എന്ന ചിത്രത്തില്‍ സലിം കുമാര്‍ പറഞ്ഞത് പോലെ ആണ് ചില വിശ്വാസികളുടെ കാര്യം ' ഇനി ചിലപ്പോ ബിരിയാണി കൊടുക്കുനുണ്ടെങ്കിലോ ' . ദൈവം പറഞ്ഞ ഇത്രയും കാര്യം ഇല്ല എന്ന് മനസിലായാലും വിശ്വാസി ദൈവത്തിനു പുറകെ ഓടും . എന്തിനാ ' ഇനി ചിലപ്പോ സ്വര്‍ഗം ഉണ്ടെങ്കിലോ?

പാര്‍ത്ഥന്‍ said...

മനു,
ഇവിടെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ഒരു അടിസ്ഥാനവുമുള്ളതല്ല. എന്തൊക്കെയോ കേട്ടു. അതിൽ താങ്കളുടെ വിലയിരുത്തൽ ഇവിടെ കുറിച്ചിട്ടു എന്നു വിശ്വസിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു.

ദൈവം എന്ന വാക്കിനും ഈശ്വരൻ എന്ന വാക്കിനും എന്താണ് ഈ വാക്കുകൾ ഉത്ഭവിക്കാൻ കാരണമായത് എന്ന് ഭാഷാ ശാസ്ത്രത്തിൽ പറയുന്നുണ്ട്. അതിനനുസരിച്ച ഇതിനെല്ലാം ഓരോ തലങ്ങൾ ഉണ്ട്. അത് ഏതുവരെ പോകാം ഇന്നു നിശ്ചയിക്കുന്നത് അതിൽ വിവരമുള്ളവരാണ്. അതില്ലാത്തവർ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്നു കരുതും.

മനു said...

പറഞ്ഞത് ഒന്നും എനിക്ക് മനസിലായില്ല ..

പാര്‍ത്ഥന്‍ said...

മനു,
സിംബിൾ ആയിട്ടു ചോദിക്കാ‍മ്.
താങ്കളുടെ പോസ്റ്റിൽ ദൈവത്തിന് ചില കഴിവുകൾ ഉണ്ട് എന്നു പറഞ്ഞിട്ടുണ്ട്. ആ അറിവ് താങ്കൾക്ക് എവിടന്നു കിട്ടി. ആ കഴിവുകൾ ദൈവത്തിന് ഉണ്ടെന്ന് വിശ്വസിക്കുന്നവർ ആരെല്ലാം.

മനു said...

അങ്ങിനെ ഒക്കെ ഒരു വിശ്വാസം ഉണ്ട് എന്ന് എന്നോട് ഒരു സുഹൃത്ത്‌ പറഞ്ഞു . ആ സുഹൃത്തിനു വേണ്ടി ഞാന്‍ എന്‍റെ അഭിപ്രായം എഴുതി എന്ന് മാത്രം .

പാര്‍ത്ഥന്‍ said...

ദൈവത്തിന് ഇങ്ങനെയുള്ള കഴിവുകൾ ഉണ്ടോ എന്ന് അന്വേഷിച്ച് അതിനെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക. പരീക്ഷയിൽ പാസ്സാക്കാ‍ൻ, ജോലി ലഭിക്കാൻ, രോഗം മാറ്റാൻ, മനഃസമാധാനം ഉണ്ടാകാൻ എന്നതിൽ ഏതെല്ലാം ദൈവത്തിന് സാധിക്കും എന്ന ഒരു വിലയിരുത്തൽ നല്ലതാണ്.

നിസ്സഹായന്‍ said...

@ പാര്‍ത്ഥന്‍,
മനു ഇവിടെ പറയുന്നത് ലോകത്തെ ഭൂരിപക്ഷം വരുന്നവരുടെ ധാരണയിലുള്ള ദൈവത്തെക്കുറിച്ചാണ്. അതൊന്നുമല്ല, ശരിയായ ദൈവം, വേറെ ചിലതാണ് എന്നൊക്കെ പറഞ്ഞിട്ട് കര്യമില്ല. ലോകത്തുള്ള മുഴുവന്‍ വിശ്വാസികളും കൊണ്ടു നടക്കുന്ന ദൈവങ്ങള്‍ മിറക്കിള്‍സ് കാട്ടി തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.ഈ വിശ്വാസത്തെ പിന്‍പറ്റിയാണ് ആളുകള്‍ പള്ളിയിലും ക്ഷേത്രത്തിലും പോകുന്നത്.

മനു said...

പാര്‍ത്ഥന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു അല്ലെങ്കില്‍ എന്നെകൊണ്ടു പറയാന്‍ ശ്രമിപ്പികുന്നു . അങ്ങിനെ ഒരു മതത്തിന്‍റെ ദൈവത്തെ മാത്രമായ് തള്ളിപറയാന്‍ ഞാന്‍ തയ്യാറല്ല പാര്‍ത്ഥന്‍ നിങ്ങള്‍ പറയുന്ന മറ്റുകാര്യങ്ങള്‍ ഒന്നും എനിക്ക് മനസിലായിട്ടില്ല . അതിനെ പറ്റി വല്ല ബ്ലോഗും ഉണ്ടെങ്കില്‍ പഠിച്ചു മറുപടി തരാം .

Fazil said...

മനു,

Time axis എന്ന ഒന്ന് ദൈവത്തിന്‍റെ കാര്യത്തില്‍ ഇല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് താങ്കളുടെ പ്രശ്നം. സമയം എന്നത് ദൈവത്തിന്‍റെ സൃഷ്ടി മാത്രമാണ്; അത് നമ്മുടെ പ്രപഞ്ചത്തിന്റെ ഭാഗമാണ്; അത് യാതൊരു രീതിയിലും ദൈവത്തെ ബാധിക്കുന്നില്ല.

ഈ വിഷയം വ്യക്തമാണെങ്കില്‍ അടുത്തതിലേക്ക് കടക്കാം.

പാര്‍ത്ഥന്‍ said...

Time axis എന്ന ഒന്ന് ദൈവത്തിന്‍റെ കാര്യത്തില്‍ ഇല്ല

ഞങ്ങൾ പറയും, ദൈവം ആദിമദ്ധ്യാന്തങ്ങൾ ഇല്ലാത്ത വസ്തുവാണ് എന്ന്. ഈ ആദിയും മദ്ധ്യവും പിന്നെ ഒരു അന്തവും കുന്തവും ഇല്ലാത്തയാൾ സമയം സൃഷ്ടിച്ചെന്നോ?
ഓ, വെറുതെ ബസ്സ് കാത്തു നിൽക്കുമ്പോൾ നോക്കാനായിരിക്കും.

വായനക്കാരന്‍ said...

ദൈവത്തിന് എല്ലാം അറിയാമെങ്കില്‍ പിന്നെ എന്തിന് നമ്മളെക്കൊണട് തുന്പിയെ കല്ലെടുപ്പിക്കുന്നതു പോലെ ചെയ്യിക്കണം..? ദൈവം എഴുതിവെച്ച വഴിയിലൂ‌ടെയാണ് നമ്മള്‍ നടക്കുന്നതെങ്കില്‍ എന്തിന് സ്വര്‍ഗവും നരകവും..? നമ്മള്‍ ചെയ്യുന്ന തെറ്റും ശരിയും എല്ലാം ദൈവം അറിഞ്ഞുകൊണ്ടല്ലേ...?
എല്ലാം അറിയുന്നവന്‍ ശംഭോ മഹാദേവാ...