Tuesday, January 25, 2011

ദൈവം മരിക്കുമോ ?

ദൈവം മരിക്കുമോന്നോ ? എന്ത് വിഡ്ഢി ചോദ്യം ആണ് ഹേ ഇത് ? ആദിയോ അന്ത്യമോ ഇല്ലാത്തതു എന്താണോ അതാണ്‌ ദൈവം .  എന്നാല്‍  ആ ദൈവത്തെ കുറിച്ച് അല്ല ഞാന്‍ പറയുന്നത്. ആദൈവം അല്ലാതെ പിന്നെ ഏതു ദൈവം , ദൈവം ഒന്നല്ലേ ഉള്ളു ?  ആ ദൈവത്തെ ആരും കണ്ടിട്ടില്ല . ഇപ്പോ എവിടെ ആണ് എന്നും ആര്‍ക്കും അറിയില്ല . അതുകൊണ്ട് തന്നെ ആ ദൈവം മരിച്ചാലും ജീവിച്ചിരുന്നാലും നമ്മള്‍ അറിയാന്‍ പോകുനില്ല . ഇക്കാരണത്താല്‍ തന്നെ ആ ദൈവത്തെ വെറുതെ വിട്ടു  ഭുമിയില്‍ നമുക്ക് അറിയാവുന്ന ദൈവത്തെ പറ്റി നമുക്ക് ആലോചിക്കാം .ഭുമിയിലെ ദൈവം എന്ന് പറഞ്ഞാല്‍ ദൈവം എന്ന ആശയം ആണ് . ആശ്ചര്യം എന്ന് പറയട്ടെ ഭുമിയില്‍ വളര്‍ന്നു വന്ന എല്ലാ ജന സമുഹതിലും ദൈവം എന്ന ആശയവും വളര്‍ന്നു വന്നു , അല്ലെങ്കില്‍ ചര്‍ച്ചാ വിഷയം ആയി  . ഇത്തരത്തില്‍ എല്ലാ സമുഹങ്ങളും ദൈവത്തെ പറ്റി ആലോജിച്ചിട്ടുണ്ടെങ്കില്‍ ആ ആലോചനയില്‍ തന്നെ ഒരു  ദിവ്യ സ്പര്‍ശം ഇല്ലേ ? ഇതില്‍ അത്ര വാസ്തവം ഒന്നും ഇല്ല കെട്ടോ . കാരണം ദൈവം എന്നപോലെ എല്ലാ ജന സമുഹവും ഒരുപോലെ അങ്കികരിച്ച മറ്റു ഒരു പാട് ആശയങ്ങള്‍ ഉണ്ട് . പണം , വസ്ത്രം ,  എന്നി ആശയങ്ങള്‍ ഒക്കെയും അതില്‍ പെടും .

ജനിക്കുമ്പോള്‍ ആരും ദൈവ വിശ്വാസി ആയി അല്ല ജനിക്കുന്നത് . എന്നുവച്ചാല്‍ എല്ലാവരും ചാര്‍വ്വാകന്‍മാര്‍ (atheist ) ആയി ജനിക്കുന്നു . അവന്‍ വളര്‍ന്നു വരുമ്പോള്‍ ദൈവം എന്ന ആശയം അവനില്‍  അടിച്ചേല്‍പ്പിക്കുക  ആണ് ചെയ്യുന്നത് . ദൈവം എന്ന ആശയത്തെ പറ്റി കേള്‍ക്കാത്ത മനുഷ്യരില്‍ അത്തരം ഒരു ആശയം സ്വയം വളര്‍ന്നു വരില്ല . (conditions applicable :) ) . അതുകൊണ്ട് തന്നെ മനുഷ്യന്‍ ഏതെങ്കിലും ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്കു ദൈവം എന്ന ആശയം കൈമാറിയില്ലെങ്കില്‍ പിന്നിട് വരുന്ന തലമുറയില്‍ ദൈവം എന്ന ഒരു ആശയം തന്നെ ഉണ്ടാകില്ല . ഡിം അതാ പോയി ദൈവം .അതോടെ ദൈവം മരിച്ചു എന്ന് തന്നെ പറയാം . സര്‍വവ്യാപി ആയ , മനുഷ്യന്‍ ഉള്‍പ്പെടെ അഖിലാണ്ഡം മുഴുവന്‍ സൃഷ്‌ടിച്ച ദൈവത്തിനു ആണ് ഈ ഗതികേട് എന്ന് ഓര്‍ക്കേണം .  ദൈവം എന്ന ആശയം ഒരു തലമുറ കൈമാറിയില്ലെങ്കില്‍ പിന്നെ ദൈവം ഇല്ല  . മനുഷ്യന് കണ്ണ് കാതു ,കരള്‍ എന്നിങ്ങളെ പല അവയവങ്ങളും ദൈവം നല്‍കി , വിശപ്പ്‌ ദാഹം പ്രണയം എന്നിങ്ങനെ പല കഴിവുകളും നല്‍കി . ഇതൊന്നും മനുഷ്യനെ ആരും പറഞ്ഞു മനസിലാക്കി കൊടുക്കുന്ന കാര്യങ്ങള്‍ അല്ല . അതിനോടൊപ്പം ദൈവ വിശ്വാസം എന്ന ഒരു ചെറിയ വികാരം കൂടെ കൊടുത്തിരുനെങ്കില്‍ ദൈവത്തിനു ആ അവസ്ഥ വല്ലതും ഉണ്ടാകുമായിരുന്നോ ? ഉണ്ടാക്കുമ്പോള്‍ അത്രയ്ക്ക് ഒന്നും ആലോജിചിട്ടുടാവില്ല . ഏഴു ദിവസം കൊണ്ട് എന്തൊക്കെ ചെയ്തു തിര്‍ക്കാന്‍ ഉള്ളത് ആണ് . ഈ ഒരു ബഗ്ഗ് പിന്നിട് മനസിലാക്കിയതിനാല്‍ ആവണം കാലാകാലം പ്രവാചകന്‍ മാര്‍  എന്ന പാച്ചെസ്സ് ഇറക്കി ആ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുന്നത് . അതൊക്കെ പോട്ടെ ഇനി ചില സമുഹങ്ങളില്‍ ദൈവത്തെ പറ്റി കേട്ടിട്ട് പോലും ഇല്ല  . ദൈവത്തെ പറ്റി യാതൊരു അറിവും ഇല്ലാത്തവരേയും  ചാര്‍വ്വാകന്‍ എന്ന് പറയാം പറയാം . അങ്ങിനെ ഉള്ള ചില  സമുഹവും നമുക്കിടയില്‍ ഉണ്ട് . അവരെ സംബന്ധിച്ച് ദൈവം ജനിച്ചിട്ട്‌ പോലും ഇല്ല .

ദൈവത്തിന്‍റെ ഗതികേടിനെ പറ്റി ഇന്നു ഒരു മെയില്‍ കിട്ടിയിരുന്നു . മാതാ അമൃതാനന്തമയിയില്‍ നിന്നും ( മാതാ എന്നത് മാറ്റി മുത്തശ്ശി എന്ന് ആക്കേണ്ട സമയം ആയെന്നു തോനുന്നു ) ആണ് ആ വാക്കുകള്‍ . " കുട്ടികളെ തത്തയുടേയും മൈനയുടേയും മറ്റും പടം കാണിച്ചിട്ട്‌ ഇതു തത്ത, ഇതു മൈന എന്നു പറഞ്ഞു പഠിപ്പിക്കും. ഇളം പ്രായത്തില്‍ ഇതാവശ്യമാണ്‌. എന്നാല്‍ വളര്‍ന്നു കഴിഞ്ഞാല്‍ അവയെ തിരിച്ചറിയാന്‍ ഈ പടങ്ങളുടെ ആവശ്യമില്ല. ഇതുപോലെ തുടക്കത്തില്‍ സാധാരണക്കാരന്റെ മനസിനെ ആ ദിവ്യചൈതന്യത്തില്‍ ഏകാഗ്രമാക്കുവാന്‍ ഈ വിധമുള്ള ഉപാധികള്‍ ആവശ്യമാണ്. "  നോക്കണേ സര്‍വ ശക്തനും സര്‍വ വ്യപിയും ആയ ദൈവം ചെയ്യേണ്ടി വരുന്ന ഓരോ തറ വേലകള്‍ , ദൈവം എന്ന ആശയം മനുഷ്യ മനസ്സില്‍ തിരുകി കയറ്റാന്‍ പെടുന്ന പാടുകള്‍ .

വാസ്തവത്തില്‍ ദൈവം എന്ന ഒരു സങ്കല്‍പ്പം മനുഷ്യന് കുഴപ്പം ഒന്നും ചെയ്യുനില്ല . പക്ഷെ അതിനെ പിടിച്ചു മതത്തില്‍ കെട്ടി വൈക്കോലും പുല്ലും കൊടുത്തു , പാല് കറക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് പ്രശ്നം ഉണ്ടാവുന്നത് . പാലിന് പകരം ഇപ്പൊ ചോര ആണ് വരുന്നത് .  അപ്പോള്‍  പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണവും ബീഭത്സവും ആകുന്നു . ദൈവം എന്താണ് ഇന്നു ചോദിച്ചാല്‍ അത് ആര്‍ക്കും കാണാന്‍ കഴിയാത്ത ആരും കണ്ടിട്ടില്ലാത്ത രൂപമോ മണമോ ഒന്നും ഇല്ലാത്ത ഒരു സാധനം ആണ് ഇന്നു പറയും . അത് പറഞ്ഞു കഴിഞ്ഞു അടുത്ത ആദ്യായം മുതല്‍ ദൈവം എങ്ങിനെ ഇരിക്കുന്നു എങ്ങിനെ നടക്കുന്നു എന്തൊക്കെ അറിയുന്നു എന്നും പറയാന്‍ തുടങ്ങും . ഇവിടെ തുടങ്ങുന്നു ദൈവകാര്യത്തില്‍ ഉള്ള വൈരുദ്യം . ഈ ലോകം മുഴുവന്‍ സൃഷ്‌ടിച്ച ദൈവം ആര്‍ക്കും വളച്ചൊടിക്കാവുന്ന രിതിയില്‍ ഒരു നിയമാവലി കൂടെ മനുഷ്യന് വേണ്ടി നിര്‍മിച്ചു ഇന്നു പറയുന്നത് അതിലും വലിയ മണ്ടത്തരം . ഈ അഖിലാണ്ഡം മുഴുവന്‍ ഉണ്ടാക്കാമെങ്കില്‍ എല്ലാവര്‍ക്കും  മനസിലാക്കാവുന്ന രിതിയില്‍ ഒരു നിയമ പുസ്തകം എങ്കിലും ദൈവത്തിനു എഴുതാമായിരുനില്ലേ

4 comments:

- സാഗര്‍ : Sagar - said...

വായിക്കുന്നു...

മനു said...

കുട്ടികളെ തത്തയുടേയും മൈനയുടേയും മറ്റും പടം കാണിച്ചിട്ട്‌ ഇതു തത്ത, ഇതു മൈന എന്നു പറഞ്ഞു പഠിപ്പിക്കും. ഇളം പ്രായത്തില്‍ ഇതാവശ്യമാണ്‌. എന്നാല്‍ വളര്‍ന്നു കഴിഞ്ഞാല്‍ അവയെ തിരിച്ചറിയാന്‍ ഈ പടങ്ങളുടെ ആവശ്യമില്ല. ഇതുപോലെ തുടക്കത്തില്‍ സാധാരണക്കാരന്റെ മനസിനെ ആ ദിവ്യചൈതന്യത്തില്‍ ഏകാഗ്രമാക്കുവാന്‍ ഈ വിധമുള്ള ഉപാധികള്‍ ആവശ്യമാണ്.

പാര്‍ത്ഥന്‍ said...

ദൈവം ഇനി എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ഒരുപിച്ചളത്തകിടിൽ എൻ‌ഗ്രേവ് ചെയ്ത് തരാൻ പറയണം. അപ്പോൾ ആർക്കും കൈകടത്താൻ പറ്റില്ല.

വഴിയും സത്യവും മാസിക said...

inviting u
http://vazhiyumsathyavum.blogspot.com